സംസ്ഥാനത്തു വ്യാപകമായ മഴയ്ക്കു സാധ്യത

chance of heavy rain in Kerala

സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്കു സാധ്യത. 48 മണിക്കൂറിനകം ന്യൂനമര്‍ദത്തിന് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം. തെക്കന്‍ ജില്ലകളിലും മധ്യ കേരളത്തിലും ഇടിമിന്നലിനും മഴയ്ക്കും സാധ്യതയുളളതിനാല്‍ ജാഗ്രത പാലിക്കണം. കന്യാകുമാരി മുതലുള്ള തെക്കന്‍ തീരങ്ങളില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെയാകാന്‍ സാധ്യതയുണ്ട്. തമിഴ്നാടിന്റെ തെക്കൻ തീരത്തിനടുത്തായി  48 മണിക്കൂറിനകം ന്യൂനമർദം രൂപപ്പെടാനിടയുള്ളതുകൊണ്ട് മത്സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണം എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇടിമിന്നൽ ഏൽക്കാതിരിക്കാൻ  കുട്ടികള്‍ ഉച്ചയ്ക്ക് രണ്ടു മുതല്‍ വൈകിട്ട് 10 വരെയുള്ള സമയത്ത് തുറസായ സ്ഥലത്തും ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക. ലോഹ വസ്തുക്കളുടെ സ്പര്‍ശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക.

മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തില്‍ വൈദ്യുത പ്രവാഹം ഇല്ല. മിന്നല്‍ ഏറ്റാല്‍ ആദ്യ 30 സെക്കന്‍ഡ് സുരക്ഷയ്ക്കായിട്ടുള്ള നിമിഷങ്ങളാണ്.വളർത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് കെട്ടരുത്.അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുമ്പോൾ തുറസായ സ്ഥലത്തേക്ക് പോകരുതെന്നും ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി.

Content Highlights: chances of heavy Rain at Kerala