രാജ്യത്തെ ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി രൂപ കടന്നു. കേന്ദ്ര ജിഎസ്ടി 19,552 കോടി രൂപയും സംസ്ഥാനങ്ങളുടെ വിഹിതം 27,144 കോടി രൂപയുമാണ്. രണ്ടു മാസത്തെ നെഗറ്റീവ് വളര്‍ച്ചയ്ക്കു ശേഷമാണ് ജിഎസ്ടി വരുമാനം വീണ്ടും ഒരു ലക്ഷം കോടി രൂപ കടന്നത്. ആറു ശതമാനം വാര്‍ഷിക വര്‍ധനയോടെയാണ് നേട്ടം കൈവരിച്ചത്.
വരും മാസങ്ങളില്‍ ഇനിയും ജിഎസ്ടി വരുമാനം ഉയര്‍ന്നേക്കാം എന്നാണ് സൂചന. കഴിഞ്ഞ വര്‍ഷം നവംബറില്‍ 97,637 കോടി രൂപയായിരുന്നു. ജിഎസ്ടി വളര്‍ച്ച നിരക്ക് അടുത്ത വര്‍ഷം ഇനിയും കൂടും എന്നാണ് കേന്ദ്രം പ്രതീക്ഷിക്കുന്നത്. ഐജിഎസ്ടി വിഹിതമായി കിട്ടിയത് 49028 കോടി രൂപയാണ്. ഇറക്കുമതിയില്‍ നിന്നുളള തീരുവ കുറഞ്ഞിട്ടുണ്ട്. ജിഎസ്ടിയില്‍ നിന്നുളള വരുമാനം ഒക്ടോബറില്‍ ലഭിച്ചത് 95380 കോടി രൂപയായിരുന്നു.
Content Highlight: GST collection revenue crosses Rs 1 lakh crore mark in November