ഹെബ്രോണില്‍ ജൂത കുടിയേറ്റം വ്യാപിപ്പിക്കാന്‍ ഇസ്രായേല്‍ തീരുമാനം

Palestine-Israel conflict

അധിനിവേശ വെസ്റ്റ്ബാങ്കിലെ ഹെബ്രോണില്‍ ജൂത കുടിയേറ്റം വ്യാപിപ്പിക്കാന്‍ ഇസ്രായേൽ തീരുമാനം. പലസ്‍തീനോട് ചേര്‍ന്ന് കിടക്കുന്ന ഹെബ്രോണ്‍ നഗരത്തില്‍ കുടിയേറ്റ ഭവനങ്ങള്‍ നിര്‍മിക്കുന്നത് ഊര്‍ജിതമാക്കാൻ ഇസ്രായേല്‍ പ്രതിരോധ മന്ത്രി നഫ്‍താലി ബെന്നറ്റ് ഉത്തരവിട്ടു.

പലസ്‍തീന്‍-ഇസ്രായേല്‍ സംഘര്‍ഷം രൂക്ഷമായ നഗരമാണ് ഹെബ്രോണ്‍. ഇപ്പോള്‍ 800 ഓളം ജൂത കുടിയേറ്റ കുടുംബങ്ങള്‍ ഹെബ്രോണില്‍ താമസിക്കുന്നുണ്ട്. പലസ്‍തീനിനോട് ഏറ്റവും അടുത്തുള്ള ഹെബ്രോണിലെ ശുഹദ നഗരത്തിലാണ് പുതിയ കുടിയേറ്റ ഭവനങ്ങള്‍ പണിയുക. ഇസ്രായേല്‍ സൈന്യത്തിന്റെ സംരക്ഷണയിലാവും ഭവനങ്ങൾ നിർമ്മിക്കുക.

അമേരിക്കയുടെ പിന്തുണയാണ് ഇസ്രായേലിന്റെ നീക്കത്തിന് പിന്നിലെന്ന് പലസ്തീന്‍ ആരോപിച്ചു. വെസ്റ്റ് ബാങ്കിലെ ഇസ്രായേല്‍ കുടിയേറ്റം നിയമവിരുദ്ധമായി കാണാനാകില്ലെന്ന് അടുത്തിടെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. കഴിഞ്ഞ 40 വര്‍ഷമായി തുടരുന്ന നയം മാറ്റിയാണ് യുഎസ് ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ചത്.

Content Highlights: Israel planning settlement flashpoint hebron city

LEAVE A REPLY

Please enter your comment!
Please enter your name here