വാക്കേറ്റത്തിനൊടുവിൽ മൂന്നംഗ സംഘം യുവാവിനെ കുത്തിക്കൊന്നു

എറണാകുളത്ത് വാക്കുതർക്കത്തിനൊടുവിൽ യുവാവിനെ മൂന്നംഗ സംഘം കുത്തിക്കൊന്നു. വടക്കന്‍ പറവൂർ സ്വദേശി മുബാക് (24) ആണ് ഇന്നലെ രാത്രി 9.30 ഓടെ കൊല്ലപ്പെട്ടത്. കുത്തേല്‍ക്കുന്നത് തടയുന്നതിനിടെ വെടിമറ തോപ്പില്‍ സ്വദേശി നാദിർഷക്ക് പരുക്കേറ്റു. അര്‍ധരാത്രി മാവിന്‍ചുവട് മസ്ജിദിന് സമീപത്തെ ഒഴിഞ്ഞ പറമ്പിലായിരുന്നു ആക്രമണം.

ചാലക്ക മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ഗവ. മെഡിക്കല്‍ കോളജിലേക്ക് മാറ്റും. പ്രതികളെക്കുറിച്ച്‌ കൃത്യമായ വിവരം ലഭിച്ചതായി പൊലീസ് പറയുന്നു. സംഭവത്തിനുശേഷം ഒളിവിൽ പോയ ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

Content highlight; Business-related issue; youth stabbed to death in Ernakulam, paravur

LEAVE A REPLY

Please enter your comment!
Please enter your name here