അറബിക്കടലിൽ രണ്ടിടങ്ങളിലായി രൂപം കൊണ്ട ന്യൂനമർദങ്ങളെ തുടർന്ന് കേരള, കർണാടക തീരങ്ങളിൽ മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം. അറബിക്കടലിൻറെ തെക്കു പടിഞ്ഞാറായി രൂപംകൊണ്ട ന്യൂനമർദം കൂടുതൽ ശക്തിപ്രാപിച്ച് തീവ്രന്യൂനമർദമായി മാറി. അറബിക്കടലിൻറെ തെക്കു കിഴക്കായി രൂപംകൊണ്ട ന്യൂനമർദം കരുത്താർജിച്ചുവരുകയാണെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിപ്പു നൽകി.
ന്യൂനമർദങ്ങൾ കേരളത്തെ ബാധിക്കാനിടയില്ല. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിലും തെക്കു കിഴക്ക് അറബിക്കടലിലും അതിനോട് ചേർന്നുള്ള മധ്യ കിഴക്ക് അറബിക്കടലിലും മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്ര൦ നിർദ്ദേശം നൽകി. അടുത്ത 12 മണിക്കൂറിൽ 60 മുതൽ 70 കിലോമീറ്റർ വേഗത്തിലും ചില അവസരങ്ങളിൽ 80 കിലോമീറ്റർ വേഗത്തിലും അതിശക്തമായ കാറ്റു വീശാനും സാധ്യതയുണ്ട്.
Content Highlights: low-pressure area in the Arabian sea to bring heavy rain in Kerala