ചരക്ക് സേവന നികുതി ഉയർത്തുവാൻ ഒരുങ്ങി കേന്ദ്രം. ഏകീകരിച്ച ചരക്ക് സേവന നികുതി നിലവില്‍ വന്ന് രണ്ടര വര്‍ഷം പൂര്‍ത്തിയാകാനിരിക്കെയാണ് വീണ്ടും നികുതി ഘടനയില്‍ മാറ്റം വരുത്താന്‍ കേന്ദ്ര സർക്കാർ ഒരുങ്ങുന്നത്. നികുതി വര്‍ധനവ് നിലവില്‍ വന്നാല്‍ ട്രെയിന്‍ വിമാന യാത്ര നിരക്ക് അടക്കം പലതിനും വില കുത്തനെ ഉയരും. നിലവിൽ നാല് വിഭാഗമായാണ് ഉൽപന്നങ്ങൾക്ക് ചരക്ക് സേവന നികുതിയുള്ളത്. ഇതിൽ അഞ്ച്, പന്ത്രണ്ട് ശതമാനം നിരക്കുകൾ ഉള്ളവയ്ക്കാണ് വില വർദ്ദനവ് ബാധകമാകുന്നത്.
അഞ്ച് ശതമാനം നിരക്കുള്ളവയെ പത്ത് ശതമാനമായും പന്ത്രണ്ട് ശതമാനം നിരക്കുള്ളവക്ക് 18 ശതമാനം നിരക്കും ഏർപ്പെടുത്തുവാനുമാണ് കേന്ദ്ര സർക്കാർ തീരുമാനം. അഞ്ച് ശതമാനം നിരക്കുള്ളവയെ പത്ത് ശതമാനം ആക്കി വർധിപ്പിക്കുമ്പോൾ ഭക്ഷ്യവസ്തുക്കൾ, വിനോദ സഞ്ചാരം, എസി ട്രെയിൻ ടിക്കറ്റുകൾ, എകോണമി, വിമാന യാത്ര തുടങ്ങിയവക്കൊക്കെ വില വർധിക്കും.
അതേസമയം 12 ശതമാനത്തിൽ നിന്ന് 18 ശതമാനം നിരക്കുള്ളവയുമായി ലയിപ്പിക്കുന്നത് വഴി മൊബൈല്‍ ഫോണുകള്‍, ബിസിനസ് ക്ലാസ് വിമാന യാത്ര, സംസ്ഥാനങ്ങള്‍ നടത്തുന്ന ലോട്ടറികള്‍, ഹോട്ടല്‍ മുറികൾ എന്നിവയുടെയും നിരക്കുകൾ ഉയരും. കേന്ദ്രനിര്‍ദേശത്തിന് അംഗീകാരം നല്‍കേണ്ടത് ഈ മാസം 18ന് ചേരുന്ന ജി.എസ്.ടി കൌണ്‍സില്‍ യോഗമാണ്. ഒരു ലക്ഷം കോടി രൂപയുടെ അധിക വരുമാനമാണ് ഇതിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത്.
Content Highlight: GST rates set to increase