മനുഷ്യന്‍ വീണ്ടും ചന്ദ്രനിലേക്ക്

NASA next moon mission

ചന്ദ്രനിലെത്തിക്കാനുളള റോക്കറ്റ് നിര്‍മാണം പൂര്‍ത്തിയാക്കി നാസ. ഭീമന്‍ റോക്കറ്റ് മുന്‍ നിശ്ചയിച്ച സമയത്ത് തന്നെ പൂര്‍ത്തിയായി എന്ന് നാസ അഡ്മിനിസ്ട്രേറ്റര്‍ ജിം ബ്രൈഡന്‍ സ്‌റ്റൈന്‍ മാധ്യങ്ങളോട് പറഞ്ഞു. റോക്കറ്റിന് സ്‌പേസ് ലോഞ്ച് സിസ്റ്റം എന്നാണ് പേരിട്ടിരിക്കുന്നത്. അതിസങ്കീണ്ണമായ എന്‍ജിന്റെ നിര്‍മാണം അതിവേഗമാണ് നാസ പൂര്‍ത്തിയാക്കിയത്.

അമേരിക്ക മനുഷ്യനെ ചന്ദ്രനിലെത്തിക്കാന്‍ 2028 ലാണ് പദ്ധതിയിട്ടിരുന്നത്.  എന്നാൽ ട്രംപ് അധികാരമേറ്റതോടെ അമേരിക്കയുടെ ചാന്ദ്ര ദൗത്യത്തിനറെ വേഗം വര്‍ധിക്കുകയായിരുന്നു. ട്രംപിന്റ നിര്‍ദേശത്തില്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് നാസ വൈകാതെ ചന്ദ്രനിലേക്ക് യാത്രികരെ എത്തിക്കുമെന്ന് അറിയിച്ചു. നാസ ഇതുവരെ നിര്‍മിച്ചതില്‍ വച്ച് ഏറ്റവും വലിയ റോക്കറ്റാണ് ഇത്. 2020ല്‍ ആദ്യ പരീക്ഷണ പറക്കല്‍ നടത്താനാകുമെന്നാണ് കരുന്നത്. ശബ്ദത്തിന്റെ 23 ഇരട്ടി വേഗത്തിലാണ് പേടകം കുതിക്കുക. ചാന്ദ്ര ദൗത്യത്തില്‍ വനിതാ യാത്രികയും ചന്ദ്രനിലെത്തുമെന്ന് അമേരിക്ക വ്യക്തിമാക്കി.

Content highlights: NASA next Moon Mission