സ്ത്രീകൾക്കെതിരെയുള്ള ഓൺലൈൻ അതിക്രമങ്ങൾക്കെതിരെ ഡബ്ല്യു.സി.സി

wcc campaign for cyber violence

സാമൂഹിക മാധ്യമങ്ങളിൽ സ്ത്രീകൾക്കെതിരെ ഉണ്ടാകുന്ന അതിക്രമങ്ങൾക്കെതിരെ വിമൻ ഇൻ സിനിമ കളക്ടീവ് പത്തു ദിവസത്തെ ‘സേ നോ ടു സൈബർ വയലൻസ്’ ക്യാംപെയ്‌ന് തുടക്കം കുറിച്ചു. ദേശീയ തലത്തിൽ വനിതകൾക്ക് വേണ്ടി സജീവമായി പ്രവർത്തിക്കുന്ന ഷി ദി പീപ്പിൾ, ഫെമിനിസം ഇൻ ഇന്ത്യ കൂടാതെ സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യങ്ങളായ പോപ്കൾട്ട് മീഡിയ, ഐ.സി.യു, ഫർഹാൻ അഖ്തർ നേതൃത്വം നൽകുന്ന മെൻ എഗയ്ൻസ്റ്റ് റേപ്പ് ആന്റ് ഡിസ്‌ക്രിമിനേഷൻ (മർദ്) എന്നിവയുമായി സഹകരിച്ചാണ് കാംപെയ്ൻ.

സൈബർ അതിക്രമങ്ങൾ സംബന്ധിച്ചുള്ള ചർച്ചകളിൽ സോഷ്യൽ മീഡിയ ഉപയോക്താക്കളും മാധ്യമങ്ങളും പങ്കാളികളാകുമെന്നും അതിക്രമങ്ങളുണ്ടാകുന്ന ഇടങ്ങളിൽ ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നതായും ഡബ്ല്യു.സി.സി പറഞ്ഞു. ഓൺലൈനിലെ മോശം പെരുമാറ്റത്തിന്റെ കാര്യത്തിൽ അതിക്രമം നടത്തുന്നവർക്കൊപ്പമോ ഇരകൾക്കൊപ്പമാേ എന്ന് ആത്മപരിശോധ നടത്താൻ സോഷ്യൽ മീഡിയ ഉപയോക്താക്കളോട് കാംപെയ്‌നിലൂടെ അഭ്യർത്ഥിക്കുന്നതായി സംഘാടകർ അറിയിച്ചു.

ക്യാംപയിനിലൂടെ സമൂഹ മാധ്യമങ്ങളിൽ സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങൾക്കെതിരെ അവബോധമുയർത്താൻ സാധിക്കുമെന്ന് മർദ് സഹ സ്ഥാപകൻ അനുരാഗ് റാവു അഭിപ്രായപ്പെട്ടു.

Content Highlight: wcc conduct a campaign ‘say no to cyber violence’ to protect women in cyber attack