നടിയെ ആക്രമിച്ച കേസ്; താരങ്ങളുടെ കൂറ് മാറ്റത്തിന് പിന്നാലെ ‘അവൾക്കൊപ്പം’ ഹാഷ്ടാഗുമായി ഡബ്ല്യുസിസി

wcc in support of actress assault

നടിയെ ആക്രമിച്ച കേസിൽ താരങ്ങളുടെ കൂറ് മാറ്റത്തിനു പിന്നാലെ അവൾക്കൊപ്പം എന്ന ഹാഷ്ടാഗുമായി ഡബ്ല്യുസിസി രംഗത്ത്. ഭാമയും സിദ്ധിഖും കഴിഞ്ഞ ദിവസം പ്രോസിക്യൂഷന് നൽകിയ മൊഴി തിരുത്തിയെന്ന വാർത്തകൾ പുറത്തു വന്നതിനു പിന്നാലെ രേവതി, റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ തുടങ്ങിയർ വിമർശനവുമായി രംഗത്തെത്തിയിരുന്നു.

ഇതിനു പിന്നാലെ അവൾക്കൊപ്പം എന്ന ഹാഷ്ടാഗോടു കൂടിയ ക്യാമ്പയിൻ സമൂഹ മാധ്യമങ്ങളിൽ വീണ്ടും സജീവമായിരിക്കുകയാണ്. സഹ പ്രവർത്തകരെ പോലും വിശ്വസിക്കാൻ കഴിയില്ല എന്നത് വേദനാജനകമാണെന്നാണ് രേവതി ഫേസ്ബുക്കിൽ കുറിച്ചത്. അതിജീവിച്ചവൾക്ക് ഒപ്പം നിൽക്കേണ്ടവർ കൂറ് മാറിയത് സത്യമാണെങ്കിൽ അതിൽ ലജ്ജ തോന്നുന്നു എന്ന് റിമ കല്ലിങ്കൽ വ്യക്തമാക്കി. കൂറുമാറ്റത്തിലൂടെ ഇരുവരും കുറ്റകൃത്യത്തെ അനുകൂലിക്കുകയാണെന്ന് ആഷിഖ് അബു കുറ്റപെടുത്തി.

Content Highlights; wcc in support of actress assault