ബ്രിട്ടന് പൊതു തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്സന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ചരിത്ര വിജയത്തിലേക്ക്. ബ്രിട്ടന്റെ ഭാവിക്കൊപ്പം ബ്രെക്സിറ്റ് ഭാവി കൂടി നിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പാണിത്. വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലെത്തുമ്പോള്‍ 355 സീറ്റുകളാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഇതുവരെ നേടിയത്. ഇനിയും ഏതാനും സീറ്റുകളുടെ ഫലം കൂടി പ്രഖ്യാപിക്കാനുണ്ട്. മുന്‍ തെരഞ്ഞെടുപ്പിനേക്കാള്‍ 46 സീറ്റുകള്‍ കൂടുതലാണിത്.
പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി 208 സീറ്റുകള്‍ നേടി. കഴിഞ്ഞ തെരഞ്ഞെടുപ്പിലേതിനേക്കാള്‍ 58 സീറ്റുകളാണ് കുറഞ്ഞത്. 48 സീറ്റ് നേടിയ സ്കോട്ടിഷ് നാഷണല്‍ പാര്‍ട്ടിയാണ് മൂന്നാം സ്ഥാനത്ത്. ബ്രെക്സിറ്റുമായി മുന്നോട്ട് പോകാനുള്ള ജനങ്ങളുടെ അനുമതിയാണ് ഈ തെരഞ്ഞെടുപ്പ് ഫലമെന്ന് ബോറിസ് ജോണ്സണ് പ്രതികരിച്ചു. ബോറിസ് ജോണ്സണ് പ്രധാനമന്ത്രിയായാല്‍ ബ്രെക്സിറ്റ് നടപടികള്‍ വേഗത്തിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലേബര്‍ പാര്‍ട്ടിക്ക് സ്വാധീനമുണ്ടായിരുന്ന മേഖലകളിലടക്കം കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ലീഡ് നേടിയതിനാൽ, തിരിച്ചടിയേറ്റ പ്രതിപക്ഷ നേതാവ് ജെറമി കോര്ബിന് രാജിവെക്കുകയും ഭാവിയില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും പ്രഖ്യാപിച്ചു. ലേബര്‍ പാര്‍ട്ടിയെ സംബന്ധിച്ച് ഇത് നിരാശയുടെ ദിവസമാണെന്നും കോര്ബിന് പറഞ്ഞു.
ബ്രിട്ടണ്, 28 യൂറോപ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയായ യൂറോപ്യന്‍ യൂണിയന് (EU) അംഗത്വം ഉപേക്ഷിക്കുന്ന നടപടിയാണ് ബ്രെക്സിറ്റ്. ഒക്ടോബര്‍ 31ന് ബ്രിട്ടണ് ഔദ്യോഗികമായി യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്ത് പോകേണ്ടിവരും. അതിന് മുന്‍പ് തന്നെ ബ്രിട്ടണ് കരാറിലൂടെ യൂണിയന് ഉപേക്ഷിക്കാന്‍ തയാറെടുക്കുകയായിരുന്നു. 2020 ജനുവരി അവസാനത്തോടെ ബ്രിട്ടന് യൂറോപ്യന്‍ യൂണിയന് പുറത്താകാനും സാധ്യതയുണ്ട്.
ബോറിസ് ജോണ്സണ് വീണ്ടും അധികാരത്തിലെത്തുമെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. അധികാരത്തിലെത്തിയാല്‍ ബ്രെക്സിറ്റ് ഉടന്‍ നടപ്പാക്കുമെന്നാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബോറിസ് ജോണ്സണ് വാഗ്ദാനം ചെയ്തത്.
Content highlight; UK election 2019, Boris Johnson to be PM again. BREXIT will be done before January 31, 2020