പൗരത്വനിയമഭേദഗതി ജനങ്ങളുടെ നല്ല ഭാവിക്കുവേണ്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നാനാത്വത്തില്‍ ഏകത്വമാണ് ഭാരതത്തിന്റെ ശക്തിയെന്നും മോദി പറഞ്ഞു. ഡല്‍ഹിയില്‍ രാംലീല മൈതാനിയില്‍ ബിജെപി റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡല്‍ഹിയിൽ പത്ത് ലക്ഷത്തോളം വരുന്ന അനധികൃത കോളനി നിവാസികള്‍ക്ക് സര്‍ക്കാര്‍ ഭൂമിയിലുള്ള ഉടമസ്ഥാവകാശം നല്‍കുന്നതിന്റെ ഭാഗമായാണ് റാലി സംഘടിപ്പിച്ചത്.
ദലിതരുടേയും പീഡിതരുടേയും പുരോഗതിക്കുവേണ്ടിയാണ് നിയമം. നിയമം പാസാക്കിയ പാര്‍ലമെന്റിനെ ആദരിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. ചില രാഷ്ട്രീയപാര്‍ട്ടികള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും കള്ളപ്രചരണങ്ങള്‍ അധികകാലം വിലപ്പോവില്ലെന്നും തിരഞ്ഞെടുപ്പ് റാലിയില്‍ അദ്ദേഹം തുറന്നടിച്ചു. ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാരിനെ പരോക്ഷമായി മോദി വിമര്‍ശിക്കുകയും ഇതുവരെയും ഡല്‍ഹിയിലെ ജനങ്ങള്‍ വ്യാജ വാഗ്ദാനങ്ങളാല്‍ ബുദ്ധിമുട്ടുകയാണെന്നും, ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് വേണ്ടി അധികാരത്തിലുള്ളവര്‍ ഒന്നും ചെയ്തിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Content Highlight; narendra modi adresses a rally at ramlila maidan in delhi