ഓഫീസില്‍ നിന്ന് മുങ്ങി സര്‍ക്കാര്‍ ജീവനക്കാര്‍ കെഎഎസ് പരീക്ഷക്ക് പിന്നാലെ

സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്ന് ഉദ്യോഗസ്ഥര്‍ ലീവെടുത്ത് കെ.എ.എസ്.എന്ന സ്വപ്നം നേടിയെടുക്കാനുള്ള പഠനത്തിരക്കിലാണവര്‍. കേന്ദ്ര സിവില്‍ സര്‍വീസ് മാതൃകയില്‍ കേരളത്തില്‍ നടപ്പിലാക്കുന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ (കെ.എ.എസ്) കയറിപറ്റുന്നതിനാണ് ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിസമയത്തും പഠിതാക്കളായിരിക്കുന്നത്.

അടുത്ത വര്‍ഷം ഫെബ്രുവരി 22നാണ് കെ.എ.എസ് പ്രാഥമിക പരീക്ഷ നടത്താന്‍ പി.എസ്.സി തീരുമാനിച്ചിരിക്കുന്നത്. ഒ.എം.ആര്‍ മാതൃകയിലുള്ള പരീക്ഷയ്ക്ക് മൂന്നു വിഭാഗങ്ങളിലായി 5,76,243 അപേക്ഷകരാണുള്ളത്.

ഇതില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ഗസറ്റഡ് റാങ്കിനുപുറത്തുള്ള 26,950 പേരും ഒന്നാം ഗസറ്റഡ് തസ്തികയിലുള്ള 1,750 പേരും അപേക്ഷിച്ചിട്ടുണ്ട്.ഇതില്‍ പലരും ഡ്യൂട്ടി സമയത്തു സ്വകാര്യ സ്ഥാപനങ്ങളില്‍ ട്യൂഷനായി പോകുന്നു എന്നാണ് ആക്ഷേപം. രാവിലെയും വൈകിട്ടുമായി ജോലിയെ ബാധിക്കാത്ത തരത്തില്‍ ട്യൂഷനു പോകുന്നവരുമുണ്ട്. എന്നാല്‍ നിയമാനുസൃതം ലീവ് പോലും എടുക്കാതെ ഓഫീസില്‍ നിന്നും ഒപ്പിട്ട് മുങ്ങുകയാണെന്നാണ് ലഭിക്കുന്ന വിവരം.

സാമ്പത്തിക വര്‍ഷം അവസാനിക്കുവാന്‍ മൂന്ന് മാസം മാത്രം ശേഷിക്കവേയാണ് ഫയലുകള്‍ മാറ്റിവച്ച്‌ കെ.എ.എസ് ലക്ഷ്യത്തോടെ ട്യൂഷന്‍ ക്ലാസുകളിലേക്ക് ഉദ്യോഗസ്ഥര്‍ മുങ്ങുന്നത്.

Content highlight; Government employees drowning in office followed KAS exam