‘പൊതുയിടം എന്‍റേതും’ എന്ന പേരിൽ കേരളത്തിലെ സ്ത്രീകൾ അർധരാത്രി തെരുവിലിറങ്ങാനൊരുങ്ങുന്നു. ഡിസംബർ 29ന് നിർഭയ ദിനത്തിൽ രാത്രി 11 മുതൽ പുലർച്ചെ ഒരു മണിവരെയാണ് കേരളത്തിലെ സ്ത്രീകൾ തെരുവിലിറങ്ങുമെന്ന് മന്ത്രി കെകെ ശൈലജ ടീച്ചർ വ്യക്തമാക്കി.
രാത്രികാലങ്ങളില്‍ പുറത്ത് ഇറങ്ങി നടക്കുന്നതില്‍ സ്ത്രീകള്‍ക്ക് മാനസികമായ പ്രയാസങ്ങളും അകാരണമായ പേടിയുമുള്ള അവസ്ഥയിൽ നിന്നും അവരെ മാറ്റിയെടുക്കുകയെന്നതാണ് രാത്രി നടത്തതിന്‍റെ പ്രധാന ലക്ഷ്യമെന്നും മന്ത്രി ഫേസ്ബുക് പോസ്റ്റിലൂടെ പറഞ്ഞു. രാത്രികാലങ്ങളിൽ സ്ത്രീകളെ കണ്ടാൽ ശല്യപ്പെടുത്താൻ വരുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിൽ അറിയിക്കുകയെന്നതാണ് പരിപാടിയുടെ മറ്റൊരു ലക്ഷ്യമെന്നും ശൈലജ ടീച്ചർ പറയുന്നു.
ഒറ്റയ്‌ക്കോ രണ്ടോ മൂന്നോ അംഗങ്ങൾ ഉൾപ്പെടുന്ന സംഘമായിട്ടാണു സ്ത്രീകൾ രാത്രി യാത്രയിൽ പങ്കെടുക്കുന്നത്. ഡിസംബർ 29ന് ശേഷവും 100 നഗരങ്ങളിൽ വൊളണ്ടിയർമാരുടെ നേതൃത്വത്തിൽ ആഴ്ചതോറും പരിപാടി സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ഇവർക്കു കയ്യെത്തും ദൂരത്തു സഹായം ലഭ്യമാക്കുന്നതിനു 200 മീറ്റർ അകലത്തിൽ 25 വൊളൻ്റിയർമാരെയും ഏർപ്പാടാക്കിയിട്ടുണ്ട്. സ്ത്രീകളെ കമൻ്റടിക്കുന്നതു മുതൽ എന്തു കുറ്റം ചെയ്താലും ഇവർ പിടികൂടും.
Content highlight: Kerala government conduct night walk on nirbhaya day to ensure women safety