മീന്‍പിടിത്ത ബോട്ടില്‍ ഏഴ് മൃതദേഹങ്ങള്‍ അഴുകിയ നിലയില്‍ കണ്ടെത്തി

dead bodies in fishing boat

മീന്‍പിടിത്ത ബോട്ടില്‍ അഴുകിയ നിലയില്‍ ഏഴ് മൃതദേഹങ്ങള്‍ കണ്ടെത്തി. ജാപ്പനീസ് ദ്വീപിലേക്കെത്തിയ ഉത്തര കൊറിയന്‍ മീന്‍പിടിത്ത ബോട്ടിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ഉത്തര കൊറിയയില്‍ 900 കിലോമീറ്റര്‍ അകലെ ജപ്പാന്‍ കടലിലുള്ള സഡോ ദ്വീപിലെ തീരത്തടിഞ്ഞ തകര്‍ന്ന ബോട്ടിനുള്ളിലാണ് മൃതദേഹങ്ങള്‍ കിടന്നത്. അഞ്ച് മൃതദേഹങ്ങള്‍ പുരുഷന്‍മാരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ശേഷിക്കുന്നവ തിരിച്ചറിയാന്‍ സാധിക്കത്തത്രയും നശിച്ചതായും കോസ്റ്റ് ഗാര്‍ഡ് വൃത്തങ്ങള്‍ അറിയിച്ചതായി എഎഫ്‍പി റിപ്പോര്‍ട്ട് ചെയ്‍തു.

തകര്‍ന്ന ബോട്ടുകള്‍ തീരത്തടിയുന്നത് പതിവ് സംഭവമാണെങ്കിലും ഇത്രയും അഴുകിയ മൃതദേഹങ്ങള്‍ കണ്ടെത്തുന്നത് ആദ്യമായാണെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ പറയുന്നു. മരം കൊണ്ട് നിര്‍മിച്ച ബോട്ടില്‍ കൊറിയന്‍ അക്ഷരങ്ങളും സംഖ്യകളും കൊണ്ട് പെയിന്‍റ് ചെയ്‍തിട്ടുണ്ട്. ബോട്ടിന്‍റെ പകുതി ഭാഗവും തകര്‍ന്ന നിലയിലാണ്. ഉത്തര കൊറിയയില്‍ നിന്ന് വന്ന ബോട്ടാണ് ഇതെന്നാണ് സംശയിക്കുന്നതെന്നും ജാപ്പനീസ് പോലീസും കോസ്റ്റ് ഗാര്‍ഡും അന്വേഷണം നടത്തുന്നുണ്ടെന്നും എഎഫ്‍പി റിപ്പോര്‍ട്ട് ചെയ്‍തു.

Content highlight; dead bodies found on north Korean fishing boat in japan