പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇംഗ്ലണ്ടിലും കാലിഫോർണിയയിലും പ്രതിഷേധം ശക്തം

CAA protests in California and UK

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇംഗ്ലണ്ടിലും കാലിഫോര്‍ണിയയിലും പ്രതിഷേധം ശക്തമാകുന്നു. ഇന്ത്യന്‍ പതാകയേന്തിയും മുദ്രാവാക്യങ്ങള്‍ വിളിച്ചുമാണ് പ്രതിഷേധക്കാര്‍ സമരത്തില്‍ ഇറങ്ങിയത്. ഇംഗ്ലണ്ടിലെ നോട്ടിംഗ്ഹാമിലും അമേരിക്കന്‍ നഗരമായ കാലിഫോര്‍ണിയയിലുമാണ് പ്രതിഷേധങ്ങള്‍ ഉയര്‍ന്നത്.

ഇന്ത്യക്കാരെ കൂടാതെ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരും പ്രക്ഷോഭത്തില്‍ പങ്കെടുത്തു.‘നാനാത്വത്തില്‍ ഏകത്വം ‘ എന്ന ആശയം മുന്‍ നിര്‍ത്തി കുട്ടികള്‍ തെരുവ് നാടകവും കൂടാതെ പൗരത്വ നിയമ ഭേദഗതിയ്ക്കും എന്‍ആര്‍സിയ്ക്കും എതിരായ ലഘു ലേഖകളും പ്രതിഷേധക്കാര്‍ വിതരണം ചെയ്തു. ഇന്ത്യക്കാരെ കൂടാതെ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരും പ്രക്ഷോഭത്തില്‍ പങ്കെടുത്തു.

Content Highlight: CAA protests spreads to UK and California