കവിയൂരിലേത് ക്രൂരപീഡനം; സിബിഐയുടെ നാലാം റിപ്പോർട്ടും തള്ളി കോടതി

kaviyoor case

കവിയൂര്‍ കൂട്ടമരണക്കേസില്‍ സിബിഐ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് കോടതി വീണ്ടും തള്ളി. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് കവിയൂരിലെ പൂജാരിയും കുടുംബവും ആത്മഹത്യ ചെയ്തതാണെന്ന അന്വേഷണ സംഘത്തിൻ്റെ റിപ്പോര്‍ട്ട് നാലാം തവണയും തള്ളിയത്. കേസില്‍ തുടരന്വേഷണം നടത്താനും കോടതി അന്വേഷണസംഘത്തിന് നിര്‍ദേശം നല്‍കി.

കവിയൂര്‍ ക്ഷേത്രത്തിനടുത്ത് താമസിച്ചിരുന്ന പൂജാരിയുടെയും ഭാര്യയുടെയും മൂന്നു മക്കളുടെയും മരണം ആത്ഹത്യയെന്നാണ് സിബിഐയുടെ നാലാം റിപ്പോര്‍ട്ടിലെയും കണ്ടെത്തല്‍. ഇതില്‍ മൂത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നത് ആരെന്ന് കണ്ടെത്താന്‍ സിബിഐയ്ക്ക് കഴിഞ്ഞില്ല.

കോടതിയില്‍ സിബിഐ സമര്‍പ്പിച്ച നാലാം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടിയെ അച്ഛന്‍ തന്നെ പീഡിപ്പിച്ചെന്ന മുന്‍ റിപ്പോര്‍ട്ടുകള്‍ അന്വേഷണ സംഘം തന്നെ തിരുത്തിയിരുന്നു. അച്ഛന്‍ പീഡിപ്പിച്ചതിന് തെളിവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തെളിവുകൾ കണ്ടെത്താനാകാത്തത് കൊണ്ടാണ് കേസ് തുടരന്വേഷണത്തിനായി വീണ്ടും സിബിഐയ്ക്ക് കോടതി നിർദേശം നൽകിയിരിക്കുന്നത്. 2004 സെപ്തംബര്‍ 28നാണ് കവിയൂരില്‍ നാരാണന്‍ നമ്പൂതിരിയെയും കുടുംബത്തെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മകള്‍ അനഘ മരിക്കുന്നതിന് 72 മണിക്കൂര്‍ മുൻപ് പീഡനത്തിനിരയായതായി കണ്ടെത്തിയത്.

ആദ്യ മൂന്ന് റിപ്പോര്‍ട്ടുകളിലും പെണ്‍കുട്ടിയെ അച്ഛനടക്കം പീഡിപ്പിച്ചു എന്നാണ് പറഞ്ഞിരുന്നതെങ്കിലും നാലാം റിപ്പോര്‍ട്ടില്‍ സിബിഐ അതില്‍ നിന്നും മാറി പെണ്‍കുട്ടിയെ അച്ഛന്‍ പീഡിപ്പിച്ചിട്ടില്ല എന്നാണ് പറഞ്ഞിരുന്നത്. പെൺകുട്ടിയെ മുഖ്യ പ്രതിയായ ലതാ നായർ പ്രമുഖ രാഷ്ട്രീയ നേതാക്കൾക്കും ചില സിനിമക്കാർക്കും മറ്റും കാഴ്ചവച്ചതിന്റെ അപമാനത്താൽ കുടുംബം ആത്മഹത്യ ചെയ്തുവെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. എന്നാല്‍ സിബിഐ അന്വേഷണത്തില്‍ അത്തരമൊരു കണ്ടെത്തലുകൾ ഇതുവരെ ഉണ്ടായിട്ടില്ല.

Content Highlight; kaviyoor case, the court rejected the fourth investigation report of CBI