ആണവായുധ പദ്ധതികളുമായി മുന്നോട്ട് പോകും; വീണ്ടും ഭീഷണിയുമായി കിം ജോങ് ഉൻ‍

kim jong un

ആണവായുധ പദ്ധതികളുമായി മുന്നോട്ട് പോകുമെന്ന ഭീഷണിയുമായി ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉൻ‍. അമേരിക്കയുമായുള്ള ആണവ നിരായുധീകരണ ചര്‍ച്ചകള്‍ അലസിപ്പിരിഞ്ഞതോടെയാണ് പുതിയ പ്രഖ്യാപനവുമായി കിം രംഗത്തെത്തിയിരിക്കുന്നത്.

ആണവായുധ പദ്ധതികളുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനമെന്നും പുതിയ തന്ത്രപ്രധാനമായ ആയുധം അവതരിപ്പിക്കുമെന്നും കിം ജോങ് ഉൻ‍ വ്യക്തമാക്കി. ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ കിം ജോങ് ഉന്‍ പ്രഖ്യാപിച്ച സമയപരിധി കഴിഞ്ഞിരുന്നു. അമേരിക്ക ചര്‍ച്ചകളോട് പ്രതികരിക്കാത്ത സാഹചര്യത്തിലാണ് ആണവ പദ്ധതികളുമായി മുന്നോട്ട് പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Content Highlight: North Korean leader Kim jong-un warns of new strategic weapon