മതന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കപ്പെടുന്നു; പാകിസ്താനെതിരെ പ്രതിഷേധിക്കൂവെന്ന്‌ മോദി

narendra modi

പാകിസ്താനെ വിമര്‍ശിച്ചും പൗരത്വ ഭേദഗതി നിയമത്തെ പരോക്ഷമായി ന്യായീകരിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി. പാകിസ്താന്‍ രൂപവത്കരിക്കപ്പെട്ടത് മതത്തിന്റെ അടിസ്ഥാനത്തിലാണെന്നും മതന്യൂനപക്ഷങ്ങള്‍ അവിടെ പീഡിപ്പിക്കപ്പെടുകയാണെന്നും മോദി കര്‍ണാടകയിലെ തുംകുരുവില്‍ പറഞ്ഞു.

പാകിസ്താനില്‍ പീഡനത്തിനിരയായവര്‍ക്ക് അഭയാര്‍ഥികളായി ഇന്ത്യയിലേക്ക് വരേണ്ടിവന്നു. എന്നാല്‍ കോണ്‍ഗ്രസും സഖ്യകക്ഷികളും പാകിസ്താനെതിരെ സംസാരിക്കുന്നില്ല. പകരം അവര്‍ ഈ അഭയാര്‍ഥികള്‍ക്കെതിരെ റാലികള്‍ സംഘടിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ പാര്‍ലമെന്റിനോട് സമരം ചെയ്യുന്നവവർ അന്താരാഷ്ട്ര തലത്തില്‍ പാകിസ്താൻ്റെ ചെയ്തികളെ പുറത്തു കൊണ്ടുവരികയാണ് ചെയ്യേണ്ടതെന്നും നിങ്ങള്‍ക്ക് പ്രതിഷേധിക്കണമെങ്കില്‍ കഴിഞ്ഞ എഴുപതുവര്‍ഷമായുള്ള പാകിസ്താന്റെ ചെയ്തികള്‍ക്കെതിരെ ശബ്ദമുയര്‍ത്തുവാനും മോദി കൂട്ടിച്ചേര്‍ത്തു.

Content Highlight: anti caa protest Narendra Modi says that protests must be against Pakistan