പൗരത്വ ഭേദഗതി നിയമത്തിനെ അനുകൂലിച്ച് നിലപാട് സ്വീകരിച്ച കേരളാ ഗവർണർ ആരിഫ് മുഹമ്മദിനെതിരെ വീണ്ടും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗവർണർ അതിരുകടക്കുന്നുവെന്ന് രമേശ് ചെന്നിത്തല വിമര്‍ശിച്ചു. ഗവർണർ സാധാരണ രാഷ്ട്രീയക്കാരെ പോലെ മാത്രമാണ് സംസാരിക്കുന്നതെന്നും ഗവർണറെ മുഖ്യമന്ത്രിക്ക് ഭയമാണെന്നും ചെന്നിത്തല ആരോപിച്ചു.
പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് കേരളത്തിലെ ജനങ്ങളുടെ ഭൂരിപക്ഷ അഭിപ്രായമാണ് നിയമസഭയില്‍ പ്രതിഫലിച്ചത്. ഒരംഗം ഒഴികെ എല്ലാവരും അതിനെ എതിര്‍ത്തുകൊണ്ടാണ് സംസാരിച്ചതെന്നും ചെന്നിത്തല പറഞ്ഞു.
സഭയ്ക്കെതിരെ വിമർശനം ഉന്നയിച്ചിട്ടും മുഖ്യമന്ത്രി പ്രതികരിക്കുന്നില്ല. മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമെന്നും ചെന്നിത്തല. ജില്ലാ അടിസ്ഥാനത്തിൽ യുഡിഎഫ് ജനുവരി 30ന് മനുഷ്യ ഭൂപടം തീര്‍ക്കും. വിപുലമായ ഭരണഘടന സംരക്ഷണ സമിതി രൂപീകരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
content highlights: ramesh chennithala criticises governor