കാമുകിയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ആത്മഹത്യക്ക് ശ്രമിച്ച കാമുകൻ ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരം കാരക്കോണത്ത് യുവതിയെ കാമുകൻ കഴുത്തറുത്ത് കൊലപ്പെടുത്തി. കോളേജ് വിദ്യാർഥിനിയായിരുന്ന അഷിത കൊലപ്പെടുത്തിയതിന് ശേഷം ആത്മഹത്യക്ക് ശ്രമിച്ച കാമുകന്‍ അനുവിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് സംഭവം.

അനു എന്ന കാരക്കോണം സ്വദേശിയായ യുവാവുമായി അഷിത ദീര്‍ഘനാളായി പ്രണയത്തിലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഇന്ന് രാവിലെ അഷിതയും അമ്മയും മാത്രം വീട്ടിലുള്ള സമയത്ത് അനു അവിടേക്ക് എത്തി. അനുവിനെ വീട്ടിനുള്ളിലേക്ക് കയറ്റി വാതിലടച്ച ശേഷം പിന്നീട് പെണ്‍കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കണ്ടത് ചോരയില്‍ കുളിച്ചു കിടക്കുന്ന യുവതിയേയും യുവാവിനേയുമാണ്. അഷിതയുടെ കഴുത്ത് അറുത്ത ശേഷം സ്വന്തം കഴുത്തും മുറിച്ച് ആത്മഹത്യ ചെയ്യാനുള്ള ശ്രമത്തിലായിരുന്നു അനു.

ഗുരുതരമായി പരിക്കേറ്റ ഇരുവരേയും നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും അഷിത ആശുപത്രിയില്‍ വച്ചു മരിച്ചു. അനുവിന്‍റെ നില അതീവ ഗുരുതരമായി തുടരുകയാണ് എന്നാണ് പൊലീസ് പറയുന്നത്. സംഭവം നടക്കുമ്പോള്‍ അഷിതയും മാതാവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത് എന്നാണ് ലഭ്യമായ വിവരം.

Content highlight: youth killed his lover in the Karakoram