പ്രണയ നെെരാശ്യം; കൊച്ചിയിൽ പതിനേഴുകാരിയെ കുത്തി കൊലപ്പെടുത്തുവാൻ ശ്രമം

crime

പ്രണയം നിരസിച്ചതിനെ തുടർന്ന് പതിനേഴുകാരിയെ കുത്തി കൊലപ്പെടുത്തുവാൻ ശ്രമം. കാക്കനാട് സ്വദേശിനി നൂര്‍ജഹാനെയാണ് കൊലപ്പെടുത്തുവാൻ ശ്രമം നടത്തിയത്. പെണ്‍കുട്ടി അതീവ ഗുരുതരാവസ്ഥയില്‍ എറണാകുളം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കാക്കനാട് വാഴക്കാല പടമുകള്‍ സ്വദേശി അമലാ (20) ണ് കുത്തി പരിക്കേല്‍പ്പിച്ചത്.

പെൺകുട്ടിയെ ശരീരമാസകലനം കുത്തിമുറിവേൽപ്പിച്ച ശേഷം ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. പെണ്‍കുട്ടിയുടെ കഴുത്തിലും നെഞ്ചിലും കൈയിലും വയറിലും ആഴത്തിലുള്ള മുറിവുകള്‍ ഉണ്ട്. രക്ഷിക്കാന്‍ ശ്രമിച്ച നാട്ടുകാരെയും അമല്‍ അക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തി. നാട്ടുകാര്‍ കല്ലെടുത്ത് എറിഞ്ഞതോടെ ഇയാള്‍ ബൈക്ക് ഉപേക്ഷിച്ച് ഓടുകയായിരുന്നു.

ഇന്നലെ വൈകീട്ട് 4.30-ഓടെയാണ് കാക്കനാട് ഇന്‍ഫോ പാര്‍ക്കിന് സമീപത്തെ കുസുമഗിരി ആശുപത്രിയുടെ ഇടറോഡില്‍ വെച്ച് പെൺകുട്ടിക്ക് കുത്തേറ്റത്ത്. എറണാകുളം കച്ചേരിപടിയിലെ സ്വകാര സ്ഥാപനത്തിൽ പഠിക്കുന്ന പെൺകുട്ടി വെെകിട്ട് കുസുമഗിരി ആശുപത്രിക്ക് സമീപമുളള ഡേ കെയർ സെൻ്ററിൽ ജോലിക്ക് പോകുന്നുണ്ടായിരുന്നു. ഡേ കെയർ സെൻ്ററിലേക്ക് പോകും വഴി ബെെക്കിലെത്തിയ അമൽ പെൺകുട്ടിയെ തടഞ്ഞുനിർത്തുകയും നിലത്തു തളളിയിട്ട ശേഷം കുത്തി പരിക്കേൽപ്പിക്കുകയും ചെയ്യുകയായിരുന്നു. അമലിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

content highlights : Girl attacked in kakkanad by boyfriend