പ്രധാന മന്ത്രിക്കെതിരെ പ്രതിഷേധവുമായി ഇടത് വിദ്യാർത്ഥി സംഘടനകൾ രംഗത്ത്. ഇന്ന് കൊൽക്കത്തയിൽ മോദി സന്ദർശനം നടത്താനിരിക്കെയാണ് പ്രതിഷേധം. കനത്ത സുരക്ഷയാണ് പ്രധാന മന്ത്രിയുടെ സന്ദർശനത്തിനോട് അനുബന്ധിച്ച് ഏർപ്പെടുത്തിയിരിക്കുന്നത്. യുവജന, രാഷ്ട്രീയ സംഘടനകളാണ് പൗരത്വ നിയമ ഭേദഗതിക്കും പൗരത്വ പട്ടികയ്ക്കുമെതിരായ പ്രതിഷേധത്തിന്‍റെ ഭാഗമായി മോദിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.
മോദിയെ കൊൽക്കത്ത തൊടാൻ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. മോദിയുടെ വാഹനവ്യൂഹം സഞ്ചരിക്കുന്ന വഴികളിൽഎങ്ങും കരിങ്കൊടികളും മോദി ഗോ ബാക്ക് എന്ന പ്ലക്കാർഡുകളും ഉയർത്തി നേരത്തെ തന്നെ പ്രതിഷേധക്കാർ സ്ഥാനം പിടിച്ചിരുന്നു. കൊൽക്കത്തയിൽ നടക്കുന്ന ഔദ്യോഗിക പരിപാടികളിൽ മോദി പങ്കെടുക്കും. ബി.ജെ.പി നേതാക്കളുമായും തുടർന്ന് മുഖ്യമന്ത്രി മമതാ ബാനർജീയുമായും മോദി കൂടിക്കാഴ്ച നടത്തും.
Content Highlights; Student organizations protest against Modi in Calcutta