പത്താം ക്ലാസ് ഫലം വന്നു; ഇന്റര്‍നെറ്റ് വിലക്കുള്ള കാശ്മീരിലെ കുട്ടികളോട് വെബ്‌സൈറ്റില്‍ നോക്കാന്‍ പറഞ്ഞ് സര്‍ക്കാര്‍

kashmir 10th class results

ഇൻ്റർനെറ്റില്ലാത്ത പ്രദേശത്ത് വെബ്‌സൈറ്റില്‍ ഫലം പ്രസിദ്ധീകരിച്ചതിനു പിന്നാലെ വിദ്യാര്‍ത്ഥികളെ പരിഹസിക്കുന്ന നിലപാടെടുത്ത് ജമ്മു കാശ്മീര്‍ ബോര്‍ഡ് ഓഫ് സ്‌കൂള്‍ എജ്യുക്കേഷൻ. മാസങ്ങളായി ഇന്റര്‍നെറ്റ് വിച്ഛേദിക്കപ്പെട്ടിരിക്കുന്ന കാശ്മീര്‍ താഴ്‌വരയിലെ വിദ്യാര്‍ത്ഥികളോട് വെബ്‌സൈറ്റില്‍ നോക്കി ഫലമറിയാനാണ് വിദ്യാഭ്യാസ ബോര്‍ഡ് നിര്‍ദേശിച്ചിരിക്കുന്നത്. ഇതിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയർന്ന് വന്നിരിക്കുന്നത്.

160 ദിവസമായി ഇന്റര്‍നെറ്റ് വിലക്കുള്ള കാശ്മീരില്‍, പുറത്തുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ചു ചോദിച്ചാണ് പലരും ഫലമറിഞ്ഞത്. ബോര്‍ഡ് ഓഫ് സ്‌കൂള്‍ എജ്യുക്കേഷൻ്റെ ഓഫിസില്‍ നൂറുകണക്കിനു കുട്ടികള്‍ നേരിട്ടെത്തുകയും ചെയ്തു. അതേസമയം, മാസങ്ങളായി സംസ്ഥാനത്ത് തുടരുന്ന ഇൻ്റർനെറ്റ് നിരോധനത്തിനെതിരെ സുപ്രീംകോടതി ഇന്നലെ ഉത്തരവ് പുറപ്പെടുവിച്ചു. ഇത്രയധികം കാലയളവിലേക്ക് ഇന്റർനെറ്റ് നിരോധിക്കരുതെന്നും ഇത് മൗലികാവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണെന്നും സുപ്രീംകോടതി പറഞ്ഞു.

Content Highlights: students throng media center for 10th class results in Kashmir