ഇനി ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ വീട്ടില്‍ കവര്‍ച്ച നടന്നാലും നഷ്ടപരിഹാരം ലഭിക്കും. മുംബൈ- അഹമ്മദാബാദ് പാതയില്‍ യാത്ര തുടങ്ങാന്‍ പോകുന്നതും അഹമ്മദാബാദില്‍ 17-ന് ഉദ്ഘാടനം നടക്കുന്നതുമായ രണ്ടാമത്തെ ‘തേജസ്’ സ്വകാര്യ എക്‌സ്പ്രസ്സിലാണ് പുതിയ സംവിധാനം നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്. യാത്രക്കാരന് ലക്ഷം രൂപ വരെ ഇതിനായി ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐആര്‍സിടിസി) ഇന്‍ഷുറന്‍സ് ഒരുക്കുന്നുണ്ട്.
യാത്രക്കാര്‍ക്കുള്ള 25 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സിനുപുറമെയാണ് ഐആര്‍സിടിസി ഈ ഇന്‍ഷുറന്‍സ് തുകയും നല്‍കുന്നത്. ഇവയ്ക്കായി യാത്രക്കാരില്‍നിന്ന് ഐആര്‍സിടിസി പ്രത്യേക പ്രീമിയം ഈടാക്കുന്നില്ല. പകരം എല്ലാം സൗജന്യമായാണ് നൽകുന്നത്. യാത്രചെയ്യുന്ന സമയത്ത് കവര്‍ച്ച നടന്നാല്‍ മാത്രമാണ് യാത്രക്കാരന് നഷ്ടപരിഹാരം ലഭിക്കുക എന്ന് മുംബൈ ഐആര്‍സിടിസി ജനറല്‍ മാനേജര്‍ പദ്മമോഹന്‍ പറഞ്ഞു.
”മറ്റു നഗരങ്ങളിലേക്കുള്ള ദീര്‍ഘയാത്രാസമയത്താണ് പലപ്പോഴും സ്വന്തം വീട്ടില്‍ മോഷണവും മറ്റും നടക്കുന്നത്. പ്രത്യേകിച്ച് മുംബൈയില്‍. അതിനാലാണ് ഇത്തരത്തില്‍ പുതിയ പദ്ധതി തുടങ്ങാന്‍ തീരുമാനിച്ചത്. ഇതിന് അധികപണം യാത്രക്കാരില്‍നിന്ന് ഈടാക്കുന്നില്ല. ഒരാള്‍ യാത്ര തുടങ്ങി അവസാനിപ്പിക്കുന്നതുവരെമാത്രമായിരിക്കും ഈ ഇന്‍ഷുറന്‍സ് പരിരക്ഷ”- എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആദ്യ സ്വകാര്യ ട്രെയിനാണ് തേജസ് എക്സ്പ്രസ്സ്. 19 മുതല്‍ എല്ലാ ദിവസവും ഈ സർവ്വീസ് ഉണ്ടായിരിക്കും. എന്നാല്‍ വ്യാഴാഴ്ച സര്‍വ്വീസ് ഉണ്ടായിരിക്കുകയില്ല
Content highlights: Indian railway to give compensation if theft happens during travel