പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ഒഡീഷയിലെ ബിച്ചുപാലി റെയിൽവേ സ്റ്റേഷൻ ദിവസവും യാത്രയ്ക്കായി ഉപയോഗിക്കുന്നത് രണ്ടുപേർ മാത്രം. പ്രതിദിനം 20 രൂപ മാത്രമാണ് റെയിൽവേ സ്റ്റേഷൻറെ വരുമാനമെന്ന് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു.
ഒരുവര്‍ഷം മുമ്പ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത റെയില്‍വേ സ്റ്റേഷനിൽ നാല് ജീവനക്കാരാണ് ജോലി ചെയ്യുന്നത്. സ്റ്റേഷന് മാസ്റ്റര്‍, അസി. സ്റ്റേഷന് മാസ്റ്റര്‍, രണ്ട് ക്ലറിക്കല്‍ ജീവനക്കാര്‍ എന്നിവരാണ് സ്റ്റേഷനില്‍ ജോലി ചെയ്യുന്നത്. സ്റ്റേഷനില്‍ 3.5 ലക്ഷം രൂപയാണ് ഒരു മാസത്തെ നടത്തിപ്പ് ചെലവ്. പുതിയ റെയില്‍വേ സ്റ്റേഷൻറെ വരവ് ചെലവ് കണക്കുകള്‍ ആവശ്യപ്പെട്ട് വിവരാവകാശ പ്രവർത്തകനായ ഹേമന്ദ് പാണ്ഡെ സമർപ്പിച്ച വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിലാണ് ഞെട്ടിപ്പിക്കുന്ന ഈ കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്.
115 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച റെയിൽവേ സ്റ്റേഷനിൽ മൂന്ന് കോച്ചുകളുള്ള രണ്ട് പാസഞ്ചർ ട്രെയിനുകൾ മാത്രമാണ് പുലർച്ചെ 6.30നും ഉച്ചയ്ക്ക് 1.30നും ഈ സ്റ്റേഷനിൽ നിന്നും സർവ്വീസ് നടത്തുന്നത്.
Content highlights: Bichhupali railway station gets only two passengers a day