2025 നുള്ളില്‍ ഇന്ത്യയ്ക്ക് അഞ്ച് എസ്-400 വ്യോമ പ്രതിരോധ മിസൈലുകള്‍ കൈമാറും; റഷ്യ

anti-aircraft missiles

വരുന്ന അഞ്ച് വർഷത്തിനുള്ളിൽ അഞ്ച് എസ്-400 വ്യോമ പ്രതിരോധ മിസൈലുകള്‍ ഇന്ത്യയ്ക്ക് കൈമാറുമെന്ന് റഷ്യ. ഇതിനായുള്ള മിസൈലുകളുടെ ഉത്പാദനം ആരംഭിച്ചതായി റഷ്യന്‍ ഡെപ്യൂട്ടി ചീഫ് മിഷന്‍ റോമന്‍ ബാബുഷ്‌കിന്‍ പറഞ്ഞു. അമേരിക്കൻ ഭീഷണി മറികടന്നാണ് കഴിഞ്ഞ ഒക്‌ടോബറിൽ റഷ്യയിൽ നിന്നും അ‌ഞ്ച് എസ് 400 ട്രയംഫ് വാങ്ങാനുള്ള കരാറിൽ പ്രധാനമന്ത്രി ഇന്ത്യയെ പ്രതിനിധീകരിച്ച് ഒപ്പിട്ടത്.

മിസൈൽ സംവിധാനം ഇന്ത്യയിലെത്തുന്നതോടെ ഇന്ത്യൻ വ്യോമ പ്രതിരോധ സംവിധാനം കൂടുതൽ ശക്തമാകുമെന്നാണ് പ്രതീക്ഷ. ലോകത്തിലെ ഏറ്റവും മികച്ച പ്രതിരോധ സംവിധാനങ്ങളിലൊന്നാണ് എസ്-400.

ജമ്മു കശ്മീര്‍ വിഷയം രാജ്യത്തിൻറെ ആഭ്യന്തര കാര്യമാണെന്ന് ബുബുഷ്‌കിന്‍ പറഞ്ഞു. കശ്മീര്‍ വിഷയം ഇന്ത്യയും പാകിസ്താനും തമ്മിലുളള ഉഭയകക്ഷി വിഷയമായതിനാല്‍ ഐക്യരാഷ്ട്ര സുരക്ഷ സമിതിയില്‍ (യുഎന്‍എസ്‌സി) അവതരിപ്പിക്കുന്നതില്‍ ഒരിക്കലും അനുകൂലിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം കൂട്ടിച്ചുചേർക്കുകയുണ്ടായി.

Content highlights: Russia handover five S-400 anti-aircraft missiles to India