യൂണിവേഴ്സിറ്റികളെയും മാധ്യമങ്ങളെയും നിശബ്ദമാക്കിയ ഹിറ്റ്ലറുടെ അജണ്ടയാണ് മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് കബില്‍ സിബല്‍ പറഞ്ഞു. ഭരണകൂടത്തിനെതിരെ ചിന്തിക്കുന്നവരെ നിശബ്ദമാക്കാനാണ് യൂണിവേഴ്സിറ്റികള്‍ ശ്രമിക്കുന്നതെന്നും, അത്തരം യൂണിവേഴ്സിറ്റികളില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ മോദി അനുകൂല മാധ്യമങ്ങള്‍ കാണുന്നില്ലെന്നും കപില്‍ സിബല്‍ വ്യക്തമാക്കി. പട്ടിക്കാട് ജാമിഅ നൂരിയ അറബിക് കോളേജ് വാർഷിക ബിരുദദാന സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കബിൽ സിബൽ.
ഭരണഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സംവാദത്തിനായി അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്തു. സംവാദത്തില്‍ ഭരണഘടന സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ ഗവര്‍ണര്‍ക്ക് തനിക്ക് പറഞ്ഞുകൊടുക്കാനാകുമെന്നും, ഭരണ നിര്‍വഹണപരമായ കാര്യങ്ങളില്‍ ഗവര്‍ണര്‍ക്ക് ഒരു പങ്കും വഹിക്കാനില്ലെന്നും, ഗവര്‍ണര്‍ ഭരണഘടന വായിക്കുകയാണങ്കില്‍ ഇക്കാര്യം മനസിലാകുമെന്നും കബില്‍ സിബല്‍ പറഞ്ഞു.
Content Highlights: Kapil Sibal against Narendra Modi