സോഷ്യല്‍ മീഡിയകൾ ഉപയോഗിക്കാൻ ഇനി മുതൽ തിരിച്ചറിയല്‍ രേഖ നല്‍കേണ്ടിവരും

social media

സോഷ്യല്‍ മീഡിയകളായ ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം, ടിക്ടോക് എന്നിവ ഉപയോഗിക്കാന്‍ ഇനി തിരിച്ചറിയല്‍ രേഖ നല്‍കേണ്ടി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. തിരിച്ചറിയല്‍ അടയാളം, അല്ലെങ്കില്‍ രേഖകള്‍ തുടങ്ങിയവ ഇത്തരം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലുള്ള ഉപയോക്താക്കള്‍ നല്‍കേണ്ടിവരും എന്നാണ് റിപ്പോര്‍ട്ട്.

ഇത് സംബന്ധിച്ച് ഐടി മന്ത്രാലയം കേന്ദ്ര നിയമമന്ത്രാലയത്തിന് കത്ത് എഴുതി കഴിഞ്ഞു. പേഴ്‌സണല്‍ ഡാറ്റ പ്രോട്ടക്ഷന്‍ ബില്ല് 2019 പ്രകാരം സോഷ്യല്‍ മീഡിയ കമ്പനികള്‍ വളണ്ടറി വെരിഫിക്കേഷന്‍’ സംവിധാനം തങ്ങളുടെ യൂസര്‍മാരുടെ അക്കൗണ്ടുകള്‍ക്ക് മുകളില്‍ ഏര്‍പ്പെടുത്തണം എന്നുണ്ട്. എല്ലാ ഉപയോക്താക്കള്‍ക്കും പൊതുവായി ദൃശ്യമാകുന്ന ബയോമെട്രിക് അല്ലെങ്കില്‍ ഫിസിക്കല്‍ ഐഡന്റിഫിക്കേഷന് സമാനമായ പരിശോധനയുടെ ദൃശ്യവും ദൃശ്യപരവുമായ അടയാളം നല്‍കണം എന്നതാണ് പറയുന്നത്.

ഇത്തരം സോഷ്യൽ മീഡയകളിൽ വരുന്ന വ്യാജവാര്‍ത്ത,, വസ്തുതയില്ലാത്ത വിവരങ്ങള്‍, വംശീയ അധിക്ഷേപം, ലിംഗ വിവേചനം എന്നിവ തടയാനാണ് ഇത്തരം ഒരു നീക്കം എന്നാണ് ഐടി മന്ത്രാലയം പറയുന്നത്. ഇനി മുതൽ ആധാര്‍ അടക്കമുള്ള തിരിച്ചറിയല്‍ രേഖകള്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്ക് ആവശ്യമായി വന്നേക്കും. അതേസമയം ഈ ബില്ല് നിയമമായാല്‍ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍, ടിക്ടോക് പോലുള്ള സോഷ്യല്‍ മീഡിയയില്‍ നിലവിലുള്ള അക്കൗണ്ടുള്ളവര്‍ വെരിഫിക്കേഷന്‍ തെളിയിക്കേണ്ടി വരുകയും ചെയ്യും.

content highlights: social media linking with id proofs