രേഖകളിൽ തെറ്റുകൾ കാരണം പൗരത്വ പട്ടികയില്‍ നിന്നും പുറത്താകുമെന്ന് ഭയം: പശ്ചിമ ബംഗാള്‍ സ്വദേശി ആത്മഹത്യക്ക് ശ്രമിച്ചു

worried about nrc west bengal man stabbed himself

ദേശീയ പൗരത്വ പട്ടികയില്‍ നിന്നും പുറത്താകുമെന്ന് ഭയന്ന് പശ്ചിമ ബംഗാള്‍ സ്വദേശി ആത്മഹത്യക്ക് ശ്രമിച്ചു. പശ്ചിമ ബംഗാള്‍ സ്വദേശിയായ താഹിറുദ്ധീന്‍ എന്ന യുവാവാണ് കുടുംബത്തെ കുത്തി പരിക്കേല്‍പ്പിച്ച ശേഷം ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്. കേന്ദ്ര സര്‍ക്കാർ ദേശീയ പൗരത്വ നിയമവും, പൗരത്വ പട്ടികയും പാസാക്കിയതിനെ തുടര്‍ന്ന് താഹിറുദ്ദീന്‍ ദിവസങ്ങളായി കടുത്ത മാനസിക പ്രയാസത്തിലായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

പൗരത്വ നിയമത്തിനെതിരായ സമരങ്ങളില്‍ താഹിറുദ്ദീന്‍ പങ്കെടുത്തിരുന്നു എന്നും എന്നാൽ താഹുറുദ്ദീൽ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ഭാഗമല്ലായിരുന്നെന്നും ബന്ധുക്കൾ പറഞ്ഞു. തന്റെ രേഖകളിൽ തെറ്റുകള്‍ ഉണ്ടെന്നും
പൗരത്വ നിയമം പ്രാബല്യത്തിലായാല്‍ താൻ പുറത്താകുമോയെന്ന് ഭയപ്പെട്ടിരുന്നെന്നും നിരന്തരം ഈ വിഷയം താഹുറുദ്ദീൽ ചോദിക്കാറുണ്ടായിരുന്നതായും ബന്ധുക്കൾ പറയുന്നു.

താഹിറുദ്ദീന്റെ മേല്‍ നിരവധി കുത്തേറ്റ പരിക്കുകളളതിനാൽ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശം നല്‍കാതെ അദ്ദേഹവുമായി സംസാരിക്കാന്‍ സാധിക്കില്ലായെന്ന് പൊലീസ് പറഞ്ഞു.

content highlights: worried about nrc west bengal man stabbed himself