കേസുകളുടെ കണക്ക് പൊതുജനത്തിനറിയാന്‍ കേരള ഹൈക്കോടതിയിലും ‘ജസ്റ്റിസ് ക്ളോക്ക്’ വരുന്നു. സംസ്ഥാനത്തെ വിവിധ കോടതികളിലും ഹൈക്കോടതിയിലും നിലവിലുള്ളതും തീര്‍പ്പായതുമായ കേസുകളുടെ കണക്കുകള്‍ വലിയ എല്‍.ഇ.ഡി ഡിസ്പ്ളേ ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കാനൊരുങ്ങുകയാണ് ഹൈക്കോടതി ഭരണ വിഭാഗം. ട്രയല്‍ റണ്‍ ആരംഭിച്ചു. ഈ മാസം തന്നെ ജസ്റ്റിസ് ക്ളോക്ക് ഓടിത്തുടങ്ങിയേക്കുമെന്നാണ് നിഗമനം. കേസിൻ്റെ എന്തെല്ലാം വിവരങ്ങള്‍ പ്രദര്ശിപ്പിക്കണമെന്നതിന് തീരുമാനം ആയിട്ടില്ല.
2017 ലെ ദേശീയ നിയമ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടു വെച്ച ആശയമാണ് ജസ്റ്റിസ് ക്ളോക്ക്. മത്സര ബുദ്ധിയോടെ കേസുകള്‍ തീര്‍പ്പാക്കാന്‍ ജസ്റ്റിസ് ക്ലോക്ക് ഉപകരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ഡല്‍ഹിയിലെ നീതി വകുപ്പിൻ്റെ ഓഫീസില്‍ ഇത്തരമൊരു ക്ളോക്ക് സ്ഥാപിച്ചിട്ടുണ്ട്. സുപ്രീം കോടതിയുടെ ഇ-കമ്മിറ്റിയുടെ നിര്‍ദ്ദേശം കൂടി പരിഗണിച്ചാണ് ഹൈക്കോടതികള്‍ ആദ്യ ചുവട് മുന്നോട്ട് വയ്ക്കുന്നത്. കൊല്‍ക്കത്ത ഹൈക്കോടതിയില്‍ ഡിസ്പ്ളേ ബോര്‍ഡ് സ്ഥാപിച്ചു കഴിഞ്ഞു. അടുത്ത ഘട്ടത്തില്‍ എല്ലാ കീഴ്ക്കോടതികളിലും ജസ്റ്റിസ് ക്ളോക്കുകള്‍ വരും.
Content Highlights: The Kerala High Court has implemented the concept shared by the Prime Minister in the ‘Justice Clock’ 2017