സംസ്ഥാനത്ത് പൗരത്വ റജിസ്റ്ററും ജനസംഖ്യാ റജിസ്റ്ററും നടപ്പാക്കില്ലെന്ന് സർക്കാർ. എന്നാൽ സെൻസസുമായി സഹകരിക്കും. സെൻസസ് നടപടികളിൽ നിന്ന് രണ്ട് ചോദ്യങ്ങൾ ഒഴിവാക്കും. ജനനത്തീയതി, മാതാപിതാക്കളുടെ വിശദാംശങ്ങള്‍ എന്നിവയാകും ഒഴിവാക്കുക. ഈ ചോദ്യങ്ങള്‍ അനാവശ്യമെന്ന് മന്ത്രിസഭാ വിലയിരുത്തി. ഈ മാസം മുപ്പത് മുതൽ നിയമസഭ സമ്മേളനം തുടങ്ങാനും ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജന തീരുമാനവുമായി മുന്നോട്ട് പോകാൻ തന്നെയാണ് സര്‍ക്കാര്‍ പദ്ധതി. വാര്‍ഡ് വിഭജന ബില്ലിന്‍റെ കരടിനും മന്ത്രിസഭ അംഗീകാരം നൽകി.
സെന്‍സസിന് ഒപ്പം എന്‍.പി.ആര്‍ നടത്താന്‍ ശ്രമിച്ചാല്‍ വലിയ തോതില്‍ ജനകീയ പ്രക്ഷോഭം കേരളത്തില്‍ ഉയര്‍ന്നു വരുമെന്നാണ് സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്. ഈ സാഹചര്യത്തില്‍ എന്‍.പി.ആര്‍ സംസ്ഥാനത്ത് നടപ്പാക്കാനാകില്ലെന്ന് സര്‍ക്കാര്‍ കേന്ദ്ര സെന്‍സസ് കമ്മീഷണറെ അറിയിക്കും. എന്‍ആര്‍സിയുമായി ബന്ധപ്പെട്ട ആശങ്കകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിൻ്റെ തീരുമാനം. അതിനാല്‍ നേരത്തെ പൗരത്വ നിയമ ഭേഗഗതി വന്നപ്പോള്‍ തന്നെ ദേശീയ ജനസഖ്യാ രജിസ്റ്ററുമായി സഹകരിക്കല്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യം മന്ത്രിസഭാ യോഗവും അംഗീകരിച്ചിരിക്കുകയാണ്. അതേസമയം സെൻസസ് നടപടികളുമായി മുന്നോട്ട് പോകാനും തീരുമാനം ആയിട്ടുണ്ട്.
Content Highlights: Kerala will not implement NPR and NRC says the government