തീവണ്ടിയില്‍ ടിക്കറ്റെടുക്കാതെ യാത്രചെയ്യുന്നവരുടെ എണ്ണം വര്‍ധിക്കുന്നു; പിഴ ഈടാക്കി വെസ്റ്റേണ്‍ റെയില്‍വെ

Ticketless train travellers paid over ₹100 crore in fine

ടിക്കറ്റെടുക്കാതെ തീവണ്ടിയാത്ര നടത്തുന്നവരുടെ എണ്ണം രാജ്യത്ത് വര്‍ധിക്കുന്നു. 2019 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കണക്ക് പ്രകാരം മുംബൈയില്‍ ടിക്കറ്റെടുക്കാതെ യാത്ര ചെയ്തതിനും ലഗേജ് ബുക്ക് ചെയ്യാതെ കൊണ്ടു പോയതിനും വെസ്‌റ്റേണ്‍ റെയില്‍വെയില്‍ ഈടാക്കിയത് 104.10 കോടി രൂപയാണ്. ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്തതുമായി ബന്ധപ്പെട്ട് 21.33 ലക്ഷം പേരില്‍ നിന്നാണ് പിഴ ഇടാക്കിയത്. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 8.85ശതമാനമാണ് വര്‍ധന.

ഡിസംബറില്‍ മാത്രം 2.13 ലക്ഷം കേസുകളിലായി 10.14 കോടി രൂപയാണ് ഈ ഇനത്തില്‍ റെയില്‍വെയ്ക്ക് ലഭിച്ചത്. വിവിധ കേസുകളിലായി 1821 പേരെ വിചാരണ ചെയ്ത് പിഴയടപ്പിക്കുകയും, റെയില്‍വെയുടെ അധീനതയിലുള്ള പ്രദേശത്തു നിന്ന് ഈ കാലയളവില്‍ 1632 യാചകരെ നീക്കിയതായും വെസ്‌റ്റേണ്‍ റെയില്‍വെ ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ അറിയിച്ചു

Content Highlights: Ticketless train travellers paid over ₹100 crore in fine