ഇന്ത്യന്‍ മുസ്ലിമുകളെ തൊടാന്‍ ആര്‍ക്കും ധൈര്യമുണ്ടാകില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. മീററ്റില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വ ഭേദഗതി നിയമത്തിൻറെ പേരിൽ ഹിന്ദു-മുസ്ലിമുകള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നവരുണ്ടെന്നും ഇത്തരത്തിൽ സാമുദായിക വിഭജനം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവരിൽ നിന്ന് വിട്ടുനില്‍ക്കണമെന്നും രാജ്നാഥ് സിങ് പറഞ്ഞു.
പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ന്യൂനപക്ഷങ്ങള്‍ മതപരമായ വിവേചനങ്ങള്‍ക്കും പീഡനങ്ങള്‍ക്കുമെതിരെ പോരാടി ദുരിതപൂര്‍ണമായ ജീവിതം നയിക്കുകയുമാണ്. പൗരത്വ നിയമം കൊണ്ടുവന്നതിലൂടെ ഇന്ത്യ ധാര്‍മ്മിക ബാധ്യത നിറവേറ്റുകയല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ലെന്ന് രാജ്നാഥ് സിങ് പറഞ്ഞു.
ഇന്ത്യന്‍ പൗരനായ ഒരു മുസ്ലിമിനെയും തൊടാന്‍ ആര്‍ക്കും കഴിയില്ല. എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ അവര്‍ക്ക് തങ്ങളുടെ അടുത്തേക്ക് വരാം. ആ മുസ്‌ലിം പൗരനോടൊപ്പം താൻ നിൽക്കുമെന്നും രാജ്‌നാഥ് സിങ് വ്യക്തമാക്കി.
എന്‍ആര്‍സിയെക്കുറിച്ച് ചര്‍ച്ച നടന്നിട്ടില്ല. പക്ഷേ, രാജ്യം പൗരന്മാരുടെ ദേശീയ രജിസ്റ്റര്‍ സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കിൽ എന്തിന് എതിര്‍ക്കണം?. സര്‍ക്കാര്‍ പദ്ധതികളിലൂടെ ആനുകൂല്യങ്ങള്‍ തേടുന്നതിന് ജനങ്ങള്‍ക്ക് ഒരു രേഖ ആവശ്യമല്ലേ എന്ന ചോദ്യങ്ങളും കേന്ദ്ര പ്രതിരോധമന്ത്രി ഉന്നയിക്കുകയുണ്ടായി.
Content highlights: nobody can dare touch any Indian Muslim says Rajnath Singh on apprehensions about caa NRC NPR