വേൾഡ് ഇക്കണോമിക് ഫോറത്തിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി നടപ്പാക്കുന്ന നിയമങ്ങളേയും നടപടികൾക്കെതിരെയും വിമർശനവുമായി ശതകോടീശ്വരൻ ജോർജ് സോറോസ്. ദേശീയതയെന്ന വികാരം പിന്നോട്ട് പോകാതെ കൂടുതൽ മുന്നേറുകയാണ് ഉണ്ടായത്. എന്നാൽ, ഇന്ത്യയിലെ അവസ്ഥ ഇതിലെ ഏറ്റവും വലിയതും ഭയപ്പെടുത്തുന്നതുമായ തിരിച്ചടിക്ക് ഉദാഹരണമാണ്. ആഗോള, രാഷ്ട്രീയ, സാങ്കേതിക വിഷയങ്ങളെ സൂചിപ്പിച്ചു കൊണ്ട് സംസാരിക്കവെ ശതകോടീശ്വരനും സാമൂഹ്യപ്രവർത്തകനുമായ ജോർജ് സോറോസ് ദാവോസിൽ പറഞ്ഞു. ദാവോസിൽ നടക്കുന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ പ്രസംഗിക്കവെയാണ് ശതകോടീശ്വരൻ ജോർജ് സോറോസ് വിമർശനമുന്നയിച്ചത്.
ഇന്ത്യയിൽ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട നരേന്ദ്ര മോദി ഒരു ഹിന്ദു ദേശീയ രാഷ്ട്രം സൃഷ്ടിക്കുകയാണ്. അർദ്ധ സ്വയം ഭരണാധികാരമുള്ള മുസ്ലിം ഭൂരിപക്ഷ പ്രദേശമായ കാശ്മീരിൽ ശിക്ഷാ നടപടികൾ ചുമത്തുകയും ദശലക്ഷക്കണക്കിന് മുസ്ലിങ്ങളെ അവരുടെ പൗരത്വം നഷ്ടമാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്നും അദ്ദേഹം വിമർശിച്ചു.
Content Highlights: George Soros criticizes Modi for creating ‘Hindu State’