വിദ്വേഷ പ്രസ്താവനയുമായി രാം ദേവ്

snatch voting rights govt jobs of people with more than two kids yog guru ramdev

രണ്ട് കുട്ടികളിൽ കൂടുതൽ ഉളളവർക്ക് വോട്ടവകാശം നൽകരുതെന്ന വിവാദ പ്രസ്താവനയുമായി ബാബാ രാം ദേവ് രംഗത്ത്. രണ്ട് കുട്ടികളിൽ കൂടുതൽ ഉളളവരെ ശിക്ഷിക്കണമെന്നും ഇവരുടെ മൂന്നാമത്തെ കുട്ടിക്ക് വോട്ടവകാശം നൽകരുതെന്നുമാണ് രാം ദേവ് പറയുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ അന്താരാഷ്ട്രതലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായയെ തകര്‍ക്കാനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രാജ്യത്ത് ഉടനീളം പൌരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട് വലിയ രീതിയിലുളള പ്രതിഷേധങ്ങൾ ആളി കത്തുമ്പോളാണ് ഇത്തരത്തിലൊരു വിദ്വേഷ
പ്രസ്താവനയുമായി രാം ദേവ് രംഗത്ത് വന്നിരിക്കുന്നത്.

അതേ സമയം ജെഎൻയുവിൽ നടന്നു വരുന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ ഇയാൾ പരിഹസിക്കുകയും ചെയ്തു. പ്രതിഷേധങ്ങള്‍ ഒഴിവാക്കാന്‍ ജെഎന്‍യുവിലെ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ പെന്‍ഷന്‍ പദ്ധതി ഏര്‍പ്പെടുത്തിയാല്‍ മതിയെന്ന പരിഹാസകരമായ കാര്യമാണ് പറഞ്ഞത്. ഇന്ത്യയില്‍ ജനസംഖ്യ നിയന്ത്രിക്കുന്നതിന് നിയമം രൂപീകരിക്കുന്നതിനെക്കുറിച്ചുള്ള അഭിപ്രായം വ്യക്തമാക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ വിവാദ പരാമര്‍ശം.

content highlights: snatch voting rights govt jobs of people with more than two kids yog guru ramdev