റിപ്പബ്ലിക്ക് ദിനത്തിലെത്തിയ ബ്രസീൽ പ്രസിഡൻറ് മനുഷ്യ വിരുദ്ധനും സംസ്കാര ശൂന്യനുമായ രക്തദാഹി: എംബി രാജേഷ്

MB Rajesh

റിപ്പബ്ലിക് ദിനത്തിൽ മുഖ്യ അതിഥിയായി എത്തിയ ബ്രസീൽ പ്രസിഡൻറ് ബോൾ സൊനാരേയെ ക്ഷണിച്ച പ്രധാനമന്ത്രിക്കെതിരെ വിമർശനവുമായി സിപിഎം നേതാവും മുൻഎംപിയുമായ എംബി രാജേഷ് രംഗത്തെത്തി. മോദി ക്ഷണിച്ചു വരുത്തിയ ബ്രസീൽ പ്രസിഡൻറ് മനുഷ്യ വിരുദ്ധനും സംസ്കാര ശൂന്യനുമായ രക്തദാഹിയാണെന്നും മോദിയുടേതും ബോൾ സൊനാരേയുടേയും പ്രവർത്തനരീതികൾ ഒരുപോലെയാണെന്നും എം ബി രാജേഷ് ഫേസ്ബുക്കിൽ കുറിച്ചു.

ജാധിപത്യം ഒന്നിനും കൊള്ളില്ലെന്ന നിലപാടുള്ള വ്യക്തിയും ബ്രസീലിലെ പഴയ പട്ടാള ഭരണകൂടം നടത്തിയ കൂട്ടക്കൊലയിൽ വേണ്ടത്രയാളുകളെ കൊന്നില്ലെന്നും കൂടുതൽ ആളുകളെ കൊല്ലേണ്ടിയിരുന്നെന്നും പറഞ്ഞ് ,കൊലവെറി കൊണ്ടു നടക്കുന്നയാളുമാണ് സൊനാരേ. ആമസോൺ കാടുകൾക്ക് തീപിടിച്ചപ്പോൾ ‘ലോകം മുഴുവൻ തീയണക്കാൻ അഭ്യർത്ഥിച്ചിട്ടും ചെറുവിരലനക്കാൻ കൂട്ടാക്കാതിരുന്ന കൊടുംപാതകി’യാണ് അദ്ദേഹമെന്നും രാജേഷ് പറഞ്ഞു.

‘ഒരു സ്ത്രീയോട് നിന്നെ ഞാൻ ബലാൽസംഗം ചെയ്യില്ല. കാരണം നിനക്കതിനുള്ള അർഹതയില്ലെന്ന് പരസ്യമായി പറഞ്ഞ ഉദ്ധൃതമായ സ്ത്രീവിരുദ്ധതയുടെ അറപ്പുളവാക്കുന്ന ആൾ രൂപം. ഇത്രയൊക്കെ പോരെ രക്തം രക്തത്തെ തിരിച്ചറിയാൻ? ചങ്ങാത്തം ഊട്ടിയുറപ്പിക്കാൻ? ഹിറ്റ്ലറുടെ ജർമ്മൻ മാതൃക ഹിന്ദുസ്ഥനാണ് പ്രയോജനപ്പെടുത്താവുന്ന പാഠമാണെന്ന് പറഞ്ഞു വെച്ച ഗുരുജിയുടെ ശിഷ്യന് ചങ്ങാത്തത്തിൻറെ ഹസ്തദാനം കൊടുക്കാൻ ഇന്ന് ലോകത്ത് ഇതിലും യോഗ്യനായ വേറാരുണ്ട്? പ്രത്യകിച്ചും ഇരുവരുടേയും കൈകളിൽ ഒരേ കറ പുരണ്ടിരിക്കുമ്പോൾ’ എംബി രാജേഷ് തൻറെ പോസ്റ്റിലൂടെ പറയുന്നു.

ഹിറ്റ്ലർ ജീവിച്ചിരിപ്പില്ലാത്തതിനാൽ ബോൾ സൊനാരേയെ തന്നെ ക്ഷണിക്കണമെന്നും മനുഷ്യ വിരുദ്ധനായ ഒരാളെ രാഷ്ട്രത്തിൻറെ ഔദ്യോഗിക അതിഥിയായി ലോകത്തിനു മുമ്പിൽ അവതരിപ്പിക്കുമ്പോൾ മോദി ഭരണം നൽകുന്ന സന്ദേശം മനസ്സിലാവുന്നില്ലേയെന്നും ചോദിച്ചുകൊണ്ടാണ് രാജേഷ് തൻറെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Content highlights: CPM leader MB Rajesh against pm Modi on inviting brazil president Jair bolsonaro as chief guest in republic day parade

LEAVE A REPLY

Please enter your comment!
Please enter your name here