ഖാസിം സുലെെമാനിയെ വധിക്കാൻ നേതൃത്വം നൽകിയ സിഐഎ കമാന്‍ഡര്‍ ഡി ആന്‍ഡ്രിയ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. റഷ്യന്‍ ഇന്‍റലിജന്‍സ് ഏജന്‍സിയാണ് ഈ വിവരം പുറത്തുവിട്ടത്. അഫ്‍ഗാനിസ്താനിലെ കിഴക്കൻ ഗസ്നി പ്രവിശ്യയിൽ തകർന്നുവീണ യു.എസ്. വിമാനത്തിൽ കമാന്‍ഡര്‍ ഡി ആന്‍ഡ്രിയ ഉണ്ടായിരുന്നതായുളള വിവരങ്ങളാണ് പുറത്തുവന്നത്. അതേസമയം, ഭീകരർ വിമാനം വെടിവെച്ചിടുകയായിരുന്നെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.
വിമാനത്തിലുള്ളവരെല്ലാം മരിച്ചെന്ന് താലിബാന്‍ വക്താവ് അറിയിച്ചിരുന്നു. തകര്‍ന്ന വിമാനത്തിന്‍റെ ദൃശ്യങ്ങളും അവര്‍ പുറത്തുവിട്ടു. യുഎസ് സൈനിക വിമാനമാണെന്ന് തെളിഞ്ഞിട്ടുണ്ട്. വിമാനത്തില്‍ എത്ര പേരുണ്ടായിരുന്നെന്നോ ആരൊക്കെയാണ് മരിച്ചതെന്നോ അമേരിക്ക ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ആരും രക്ഷപ്പെട്ടിട്ടില്ലെന്നാണ് താലിബാന്‍ പറയുന്നത്.
ഡാര്‍ക് പ്രിന്‍സ്, ആയത്തുള്ള മൈക്ക്, അണ്ടര്‍ടേക്കര്‍ തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന ഡി ആൻഡ്രിയ ഏറ്റവും പ്രമുഖനായ യുഎസ് ഇന്‍റലിജന്‍സ് കമാന്‍ഡറാണ്. ഇദ്ദേഹത്തിന്‍റെ നേതൃത്വത്തിലാണ് യുഎസ് ഇറാനെതിരെ കടുത്ത നടപടികള്‍ സ്വീകരിച്ചത്.
content highlights: The commander who led the assassination of Qasim Sulemani died in a plane crash