മോദി സർക്കാരിൻ്റെ രണ്ടാം ബജറ്റ് അവതരണം നാളെ

budget 2020

അധികാര തുടർച്ച നേടിയതിന് ശേഷമുളള മോദി സർക്കാരിൻ്റെ രണ്ടാമത്തെ ബജറ്റ് അവതരണമാണ് നാളെ. നാളെ രാവിലെ 11 മണിക്ക് ധനമന്ത്രി നിര്‍മലാ സീതാരാമനാണ് ബജറ്റ് അവതരിപ്പിക്കുന്നത്.  രണ്ടാമത്തെ പ്രാവശ്യവും അധികാരത്തിൽ കയറിയ മോദി സർക്കാരിൻ്റെ ഒന്നാം ബജറ്റ് എല്ലാവരും ഉറ്റു നോക്കിയെങ്കിലും ബിജെപി സ‍ര്‍ക്കാരിൻറെ താൽപ്പര്യങ്ങൾ പ്രതിഫലിപ്പിക്കുന്ന ബജറ്റ് മാത്രമായിരുന്നു പ്രത്യക്ഷത്തിൽ അത്.

ഈ വർഷത്തെ ബജറ്റിൽ ചരക്ക് സേവന നികുതി നിരക്കുകളിലെ പരിഷ്കരണവും, ഭവനപദ്ധതികളും ഉണ്ടായേക്കുമെന്നാണ് വിവരം. അതേസമയം രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലൂടെ കടന്നു പോകുമ്പോഴാണ് രണ്ടാമത്തെ ബജറ്റ് എത്തുന്നത്.

ബജറ്റിന് മുന്നോടിയായുള്ള സാമ്പത്തിക സ‍ര്‍വേ ഇന്നാണ് അവതരിപ്പിക്കുക. രാഷ്ട്രപതി രാംനാഥ് കോവിന്ദ് നയപ്രഖ്യാപന പ്രസംഗം നടത്തി തുടങ്ങുന്ന ഇന്നത്തെ സമ്മേളനത്തിൽ പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച ചര്‍ച്ച വേണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഇതിന് മുന്നോടിയായി 10 മണിക്ക് ഉപരാഷ്ട്രപതി എം വെങ്കയ്യ നായ്ഡു വിളിച്ച സർവകക്ഷിയോഗവും ചേർന്നു.

content highlights: budget 2020