അരുൺ ജെയ്റ്റിലിയുടെ ഓർമ്മ പുതുക്കി തുടക്കം; രണ്ടര മണിക്കൂറിലധികം നീണ്ട് കേന്ദ്ര സർക്കാരിൻറെ ബജറ്റ് അവതരണം

nirmala seetharaman budget presentation

അധികാര തുടർച്ച നേടിയതിന് ശേഷമുളള മോദി സർക്കാരിൻ്റെ രണ്ടാമത്തെ ബജറ്റ് അവതരണം ഇന്ന് രാവിലെ 11 മണിക്ക് നടന്നു. ധനമന്ത്രി നിർമ്മല സീതാരാമനാണ് ബജറ്റ് അവതരിപ്പിച്ചത്. അന്തരിച്ച മുൻ ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ ഓർമ പുതുക്കിയാണ് നിർമല സീതാരാമൻ ബജറ്റ് അവതരണം തുടങ്ങിയത്. ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന രീതിയിലുളള ബജറ്റാണെന്നാണ് അവതരണത്തിൻ്റെ തുടക്കത്തിൽ നിർമ്മല സീതാറാം പറഞ്ഞത്.

ആദായ നികുതിയിൽ അഞ്ച് ലക്ഷം രൂപ വരെയുളള നികുതി ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ചു ലക്ഷം രൂപ മുതൽ 7.5 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് ആദായനികുതി 10 ശതമാനമാക്കി വെട്ടികുറച്ചു. 7.5 ലക്ഷം മുതൽ 10 ലക്ഷം വരെ വരുമാനക്കാർക്ക് 15% മാത്രമാകും നികുതി. 15 ലക്ഷം വാര്‍ഷിക വരുമാനമുള്ളയാള്‍ക്ക് നിയമപ്രകാരമുള്ള ഇളവുകള്‍ക്ക് പുറമെ 78,000 രൂപയുടെ നേട്ടമുണ്ടാകും.ind 1.jpg

പൊതുമേഖലാ ബാങ്കുകളിലെ നോണ്‍ ഗസറ്റഡ് പോസ്റ്റുകളിലെ നിയമനത്തിനുവേണ്ടി ദേശീയതലത്തില്‍ സ്വതന്ത്ര റിക്രൂട്ട്മെന്റ് ഏജന്‍സി സ്ഥാപിക്കാനുളള പദ്ധതികൾ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ 5 ലക്ഷം രൂപ വരെയുള്ള ബാങ്ക് നിക്ഷേപങ്ങൾക്ക് ഡപ്പോസിറ്റ് ഇൻഷുറൻസ് ഏർപ്പെടുത്തും. ബാങ്കിതര സ്ഥാപനങ്ങള്‍ക്കും ഹൌസിങ് കോര്‍പ്പറേഷനുകള്‍ക്കും ധനലഭ്യതയും ഉറപ്പാക്കും

ഇനി മുതൽ പാൻ കാർഡിനു വേണ്ടി ആധാര്‍ മാത്രം സമര്‍പ്പിച്ചാല്‍ മതിയാകും. മറ്റു രേഖകൾ ഒന്നും തന്നെ ഹാജരാക്കേണ്ട ആവശ്യമില്ല. പെൺകുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി കേന്ദ്ര സർക്കാർ നടപ്പിലാക്കിയ ബേട്ടി പഠാവോ ബേട്ടി ബചാവോ പദ്ധതി വന്‍ വിജയമെന്ന് ധനമന്ത്രി പറഞ്ഞു. സ്‌കൂള്‍ പ്രവേശനത്തില്‍ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളെ മറികടന്നെന്നും പെൺകുട്ടികളുടെ വിദ്യാസ നിലവാരം വലിയ തോതിൽ മെച്ചപ്പെടുത്താൻ ഇതിലൂടെ കഴിഞ്ഞു.tech.jpg

കാശ്മീർ വികസനത്തിനായി വൻ തുകയാണ് ഉൾപ്പെടുത്തിയിട്ടുളളത്. 5958 കോടി ലഡാക്ക് വികനസത്തിനും 3745 കോടി കശ്മീര്‍ വികസനത്തിനുമായാണ് നീക്കി വെച്ചിരിക്കുന്നത്. ഇതിനൊടൊപ്പം 2500 കോടി ടൂറിസം മേഖലയുടെയും 3150 കോടി സാംസ്കാരിക മേഖലയുടെയും ഉന്നമനത്തിനായി നീക്കിവെച്ചിട്ടുണ്ട്.

പട്ടിക ജാതി, പിന്നാക്ക വിഭാഗക്കാരുടെ ക്ഷേമത്തിനായി 85000 കോടിയും പട്ടിക വർഗ വികസനത്തിന് 53700 കോടിയുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
വൈദ്യുതി വിതരണം പ്രീപെയ്ഡ് മീറ്റർ വഴിയാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകും. ഇതുവഴി ഉപയോക്താക്കൾക്ക് ഇഷ്ടമുള്ള വിതരണക്കാരനെ തെരഞ്ഞെടുക്കാൻ കഴിയും.

tran.jpg2024-ഓടെ 100 വിമാനത്താവളങ്ങൾ കൂടി സ്ഥാപിക്കാനും 550 റെയിൽവേ സ്റ്റേഷനുകളിൽ വൈഫൈ ഏർപ്പെടുത്താനുമുളള പദ്ധതികളും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വ്യവസായ മേഖലക്ക് 27300 കോടി രൂപയാണ് മാറ്റിവെച്ചിട്ടുളളത്. അഞ്ച് പുതിയ സ്മാർട്ട് സിറ്റികൾ തുടങ്ങുകയും മൊബൈൽ ഫോണുകളുടെയും സമാന ഇലക്ട്രോണിക് ഉപകരണങ്ങളുടെയും ഉൽപ്പാദനം ആഭ്യന്തര മേഖലയിൽ വർധിപ്പിക്കുകയും ചെയ്യും. ഇതുവഴി തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.edu 1.jpg

വിദ്യാഭ്യാസ മേഖലക്ക് 99300 കോടിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ വിദ്യാഭ്യാസ പദ്ധതി ഉടന്‍ പ്രഖ്യാപിക്കുമെന്നും വിദ്യാഭ്യാസ മേഖലയുടെ നിലവാരം ഉയര്‍ത്തുന്നതിനായി വിദേശ നിക്ഷേപം സ്വീകരിക്കുമെന്നും നിർമ്മല സീതാരാമൻ പറഞ്ഞു.h 1.jpg കൂടാതെ പഠനം കഴിഞ്ഞിറങ്ങുന്ന എഞ്ചിനീയര്‍മാര്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഒരു വര്‍ഷ ഇന്റേണ്‍ഷിപ്പിനും അവസരം ഒരുക്കും. 120 ജില്ലകളില്‍ ആയുഷ്മാന്‍ ഭാരത് പദ്ധതി നടപ്പിലാക്കുന്നതോടുകൂടി 2025 ഓടെ ക്ഷയരോഗ നിര്‍മാര്‍ജനം സാധ്യമാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. 69000 കോടിയാണ് ആരോഗ്യമേഖലക്ക് വേണ്ടി ഉൾപ്പെടുത്തിയിരിക്കുന്നത്.

agri.jpgകാർഷിക മേഖലക്കായി 16 ഇനപദ്ധതിയാണ് തയ്യാറാക്കിട്ടുളളത്. തരിശ് ഭൂമിയിൽ സോളാർ പ്ലാന്റുകൾ സ്ഥാപിക്കാനും അതുവഴി വരുമാനമുണ്ടാക്കാനും കർഷകരെ സഹായിക്കും. കാര്‍ഷിക വിളകളുടെ നീക്കത്തിനായി കിസാന്‍ റെയില്‍ സ്ഥാപിക്കും. അതിനായി ശീതീകരിച്ച തീവണ്ടികള്‍ കൊണ്ടുവരും. 500 ഫിഷ് ഫാര്‍മര്‍ ഓര്‍ഗനൈസേഷന്‍ സ്ഥാപിച്ചുകൊണ്ട് മത്സ്യകൃഷി ഉല്‍പ്പാദനം 200 ലക്ഷം ടണ്‍ ആക്കി ഉയര്‍ത്താനാണ് ലക്ഷ്യം. 2.83 ലക്ഷം കോടി രൂപ കാര്‍ഷിക മേഖലക്കായി മാറ്റിവെച്ചിരിക്കുന്നത്.

സമ്പദ്ഘടനയുടെ അടിത്തറ ശക്തമാണെന്നും അതുകൊണ്ട് തന്നെ ബജറ്റിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന കാര്യങ്ങൾ നടപ്പിലാക്കാൻ സാധിക്കുമെന്നാണ് ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിച്ചതിന് ശേഷം പറഞ്ഞത്.

content highlights: budget 2020