2015 ലെ വോട്ടർ പട്ടിക ഉപയോഗിക്കുന്നതിനെതിരെ യുഡിഎഫ് നൽകിയ ഹർജി ഹൈക്കോടതി തള്ളി

Kerala high court reject udf plea about the voter's list

തദ്ദേശ തെരഞ്ഞെടുപ്പിൽ 2015 ലെ വോട്ടർ പട്ടിക ഉപയോഗിക്കുന്നതിനെതിരെ പ്രതിപക്ഷം സമർപ്പിച്ച ഹർജി കേരള ഹൈക്കോടതി തള്ളി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളിൽ ഇടപെടുന്നതിന് പരിമിതികൾ ഉണ്ടെന്നും വോട്ടർ പട്ടിക സംബന്ധിച്ചുള്ള തീരുമാനം തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിവേചനാധികാരം ആണെന്നും ഹെെക്കോടതി വ്യക്തമാക്കി.

2015ലെ വോട്ടർ പട്ടിക കരടായെടുത്ത് തെരഞ്ഞെടുപ്പ് നടത്താനായിരുന്നു സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചത്. എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഈ തീരുമാനത്തെ ചോദ്യം ചെയ്താണ് യുഡിഎഫ് നേതാക്കൾ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ യുഡിഎഫ് ആവശ്യം അംഗീകരിക്കാനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചു.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെയും സംസ്ഥാന സർക്കാരിനെയും എതിർകക്ഷി ആക്കിക്കൊണ്ടാണ് കോൺഗ്രസ്‌ നേതാക്കളായ എൻ വേണുഗോപാൽ, എം മുരളി, കെ സുരേഷ്ബാബു എന്നിവരാണ് കോടതിയിൽ ഹർജി നൽകിയത്.

content highlights: Kerala high court reject udf plea about the voter’s list