ഒന്നാം തീയതി ബാറുകൾ തുറക്കില്ലെന്ന കടുത്ത നിലപാടിലുറച്ച് സർക്കാർ

no bar will open on the first day of the month says Kerala government

ഒന്നാം തീയതി ബാറുകളും മദ്യ വിൽപ്പന ശാലകളും തുറക്കില്ലെന്ന കടുത്ത നിലപാടിലുറച്ച് സർക്കാർ. ഈ കാര്യം സർക്കാർ നിയമസഭയെ അറിയിച്ചു. എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണനാണ് നിയമസഭയിൽ ഈ കാര്യം അവതരിപ്പിച്ചത്.

ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നാം തീയതി ബാർ തുറക്കുമെന്ന് ഈ മേഖലകളിലുള്ളവർ നേരത്തേ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ ആലോചനകൾ നടന്നിരുന്നു. പുതിയ മദ്യനയത്തിന്‍റെ കരട് തയ്യാറാക്കുന്നതിന് മുമ്പായി നടന്ന ചർച്ചകളിൽ ഇക്കാര്യവും ചർച്ച ചെയ്തിരുന്നു. സാമ്പത്തികമാന്ദ്യത്തിൽ നിൽക്കുന്ന ടൂറിസം മേഖലയ്ക്ക് പച്ച പിടിക്കാൻ മദ്യനിരോധനം എടുത്ത് മാറ്റണമെന്ന് ടൂറിസം മേഖലയുളളവർ ചർച്ചയിൽ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ചർച്ചയിൽ ഭിന്നാഭിപ്രായമാണ് ഉയർന്നു വന്നത്.

വിഷയത്തിൽ ചർച്ച ചെയ്ത ശേഷം ഫെബ്രുവരി അവസാനത്തോടെ മദ്യനയത്തിന് അന്തിമരൂപം നൽകും. ഗാന്ധിജയന്തി, ഗാന്ധിജിയുടെ രക്തസാക്ഷി ദിനം, ശ്രീനാരായണ ഗുരു ജയന്തി, സമാധി ദിവസങ്ങളും നിലവിൽ ഡ്രൈ ഡേ ആണ്.

content highlights: no bar will open on the first day of the month says Kerala government