ഹസ്തദാനം നിഷേധിച്ച്‌ ട്രംപ്; പ്രസംഗത്തിന്‍റെ പകര്‍പ്പ് വലിച്ച്‌ കീറി നാന്‍സി പെലോസി

President Trump refuses to shake Democrat Nancy Pelosi's outstretched hand

ബജറ്റ് അവതരണത്തിന് തൊട്ടുമുമ്പുള്ള സ്റ്റേറ്റ് ഓഫ് യൂണിയൻ പ്രസംഗത്തിന് സെനറ്റിലെത്തിയ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഹീറോയിസം കാണിക്കാൻ ശ്രമിച്ച് നാണംകെട്ടതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ നിറയുകയാണ്. ബജറ്റവതരണത്തിന് മുന്നോടിയായി സ്റ്റേറ്റ് ഓഫ് യൂണിയന്‍ പ്രസംഗത്തിന് സെനറ്റിലെത്തിയ ട്രംപ് പ്രസംഗത്തിന്‍റെ പകര്‍പ്പ് നാന്‍സി പെലോസിക്ക് കൊടുത്തു. അവര്‍ ഷേക്ക് ഹാന്‍ഡിനായി കൈ നീട്ടിയപ്പോൾ ട്രംപ് മുഖം തിരിച്ച്‌ നടക്കുകയായിരുന്നു. എന്നാൽ, ട്രംപ് തിരിഞ്ഞതിനു പിന്നാലെ പ്രസംഗത്തിൻ്റെ പേപ്പർ വലിച്ചു കീറിയാണ് നാൻസി ട്രംപിൻ്റെ അഹങ്കാരത്തിന് മറുപടി നൽകിയത്. ഹൗസ് സ്പീക്കര്‍ എന്ന ഉന്നതമായ പദവി വഹിക്കുന്നയാള്‍ക്ക് പ്രസിഡന്‍റ് ഹസ്തദാനം ചെയ്യുന്നത് പതിവാണ്. എന്നാല്‍ ട്രംപിനെതിരെ ഇംപീച്ച്‌മെന്‍റിന് ശുപാര്‍ശ ചെയ്ത, ഡെമോക്രാറ്റുകളുടെ നേതാവായ നാന്‍സി പെലോസിയെ മനഃപൂര്‍വം ട്രംപ് അധിക്ഷേപിക്കുകയായിരുന്നു എന്ന ആരോപണങ്ങളുയരുന്നുണ്ട്.

എന്നാല്‍ അതേ വേദിയില്‍ വച്ച്‌ നാന്‍സി പെലോസി പ്രസിഡന്‍റിന്‍റെ പ്രസംഗത്തിനിടെ എഴുന്നേറ്റ് നിന്ന്‌ പ്രസംഗത്തിന്‍റെ പകര്‍പ്പ് രണ്ടായി വലിച്ച്‌ കീറി. അതേസമയം, ട്രംപ് ഹസ്തദാനം നിഷേധിച്ചതിനാൽ സ്പീക്കർ പ്രസിഡൻ്റിനെ സഭയ്ക്ക് പരിചയപ്പെടുത്തുന്ന ഭാഗത്തിലെ ബഹുമാന വാചകങ്ങൾ പെലോസി തന്റെ പ്രസംഗത്തിൽ ഒഴിവാക്കി. കോൺഗ്രസ് അംഗങ്ങൾ, അമേരിക്കയുടെ പ്രസിഡൻ്റ് എന്നിങ്ങനെ പറഞ്ഞാണ് പെലോസി തൻ്റെ പ്രസംഗം ആരംഭിച്ചത്. ബരാക് ഒബാമയുടെ ഭരണ കാലത്തേക്കാള്‍ എത്രയോ മെച്ചപ്പെട്ടു തന്‍റെ കാലത്തെ അമേരിക്കന്‍ സാമ്പത്തിക സ്ഥിതിയെന്ന് ട്രംപ് പ്രസംഗത്തില്‍ അവകാശപ്പെട്ടു.

Content Highlights: President Trump refuses to shake Democrat Nancy Pelosi’s outstretched hand, she tears up his speech