ചെറിയ ഒരു വെട്ടുകിളി എങ്ങനെ ലോക ഭീഷണിയായി മാറുന്നു ?

How a single locust becomes a plague

ചെറിയ പുൽച്ചാടിയുടെ അത്രയും വലിപ്പമുള്ള ഒറ്റക്ക് ഏകാന്തവാസം നയിക്കുന്ന വെട്ടുകിളികളെ നമ്മൾ കണ്ടിട്ടുണ്ടാവും. ചെറിയ മുട്ടയിൽ നിന്ന് ആദ്യം പുൽച്ചാടിയായി പിന്നീട് ചിറകുകൾ വച്ച് പറന്നുയരുന്ന വെട്ടുകിളികൾക്ക് ഒരു രാജ്യത്തെ തന്നെ നശിപ്പിക്കുവാനുള്ള കരുത്തുണ്ടെന്ന് പറഞ്ഞാൽ അവശ്വസനീയമായി തോന്നാം. ഓരോ ദിവസവും ഓരോ നിമിഷവും വെട്ടുകിളികൾക്ക് പരിണാമം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഏകാന്ത വാസം നയിക്കുന്ന വെട്ടുകിളികൾ ഒരുമിച്ച് കൂട്ടത്തോടെ വരുന്ന സമയങ്ങളിൽ കാർഷിക വിളകളെ മുഴുവനായി ഇല്ലാതാക്കുവാനുള്ള ശക്തി ആർജ്ജിക്കപ്പെടുന്നുണ്ട്. ഒരു പുതിയ സാമൂഹ്യ അന്തരീക്ഷത്തിൽ ഇവക്ക് വലിയ പരിവർത്തനം ഉണ്ടാവുകയും സ്വയം നിറം മാറുകയും ഏറ്റവും അപകടകാരികളായ കീടങ്ങളായി മാറുകയും ചെയ്യുന്നു. അങ്ങനെ ഉണ്ടാകുന്ന വെട്ടുകിളി കൂട്ടങ്ങൾ ഒരു ദിവസം 200 കിലോമിറ്റർ ദൂരം സഞ്ചരിക്കാൻ കഴിയും. യുഎൻ ഫുഡ് ആൻ്റ് അഗ്രികൽച്ചർ ഓർഗനെെസേഷൻറെ (FAO) കണക്ക് പ്രകാരം ഒരു വർഷത്തെ 2500 ആളുകളുടെ ആഹാരം നശിപ്പിക്കാൻ ഇവക്ക് സാധിക്കും.Image result for locust images

പടിഞ്ഞാറൻ ആഫ്രിക്കയിൽ അടുത്തിടെ ഉണ്ടായ വെട്ടുകിളി ആക്രമണത്തിൽ  2.5 ബില്യൺ ഡോളറാണ് കർഷകർക്ക് നഷ്ടത്തിലായത്. ചില പ്രദേശങ്ങളിൽ ഇവയെ പ്ലേഗായി പ്രഖ്യാപിച്ചിട്ടുണ്ട്. വെട്ടുക്കിളികൾ ലോകത്തിലെ 10 പേരിൽ ഒരാളുടെ ഉപജീവനത്തെ ബാധിക്കുന്നുണ്ട്. ആഫ്രിക്കയിലെ കർഷകർക്കാണ് ഇപ്പോൾ ഇവ വിനയായി മാറിയിരിക്കുന്നത്. ആഫ്രിക്കയിലെ ജിബൂട്ടി, എറിത്രിയ, എത്യോപ്യ, സൊമാലിയ എന്നീ പ്രദേശങ്ങളിലെ ഭക്ഷ്യ വിഭവങ്ങൾക്ക് ഭീഷണിയായി മാറിയിരിക്കുകയാണ് ഈ വെട്ടുകിളികൾ. സൊമാലിയയും എത്യോപ്യയിലും കനത്ത നാശം വിതച്ച ഇവ ഇപ്പോൾ ആഫ്രിക്കയിലെ കെനിയയിലേക്ക് ചേക്കേറുകയാണ്. 70 വർഷങ്ങൾക്കിടയിൽ കെനിയയിലും 25 വർഷങ്ങൾക്കിടയിൽ എത്യോപ്യയിലും കാർഷിക മേഖലയിൽ ഉണ്ടായ ഏറ്റവും വലിയ വിപത്താണ് ഇത്. സൊമാലിയയിൽ വെട്ടുകിളി ശല്യം കാരണം ദേശീയ അടിയന്തരാവസ്ഥ വരെ പ്രഖ്യാപിച്ചു കഴിഞ്ഞു.Image result for locusts groups

വെട്ടുക്കിളികൾ വളരെ വേഗത്തിൽ പ്രജനനം നടത്തുന്നതിനാൽ ജൂൺ മാസത്തോടെ ഈ സംഖ്യ 500 മടങ്ങ് വർദ്ധിക്കാൻ ഇടയുണ്ട്. ഇനിയുളള ദിവസങ്ങളിൽ ഇവ ഉഗാണ്ടയിലേക്കും ദക്ഷിണ സുഡാനിലേക്കും പോകാനുളള സാധ്യതകൾ വളരെ ഏറെയാണ്. അങ്ങനെയാണെങ്കിൽ ഇത് കാർഷിക മേഖലയ്ക്ക് വലിയ രീതിയിലുളള ഒരു ഭീഷണിയായി മാറുമെന്ന് ഭക്ഷ്യ-കാർഷിക സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഡിസംബർ അവസാനത്തോടെ സൊമാലിയയിലെയും എത്യോപ്യയിലെയും 175,000 ഏക്കറിലധികം കൃഷിസ്ഥലങ്ങളാണ് കീടങ്ങൾ നശിപ്പിച്ചിരിക്കുന്നത്. ഒരു ദിവസം 1.8 മി ടൺ കാർഷിക വിളകൾ ഇവർ കഴിക്കുന്നുണ്ട്.

ഒരു വെട്ടുകിളി രണ്ട് കിലോ ആഹാരം കഴിക്കുന്നുണ്ട്. അതിനാൽ തന്നെ കാർഷിക ഉത്പാദനത്തിന് ഇടിവുണ്ടാകുമോ എന്ന പേടിയിലാണ് ഇവിടുത്തെ കർഷകർ. ഈ മേഖലയിലെ 20 ലക്ഷത്തിലധികം കർഷകരാണ് ഇവയുടെ ആക്രമണം കാരണം കഷ്ടത്തിലായിരിക്കുന്നത്. 2018-2019 കാലയളവിൽ ഉണ്ടായ കാലാവസ്ഥ വ്യതിയാനമാണ് വെട്ടുകിളി ശല്യം ഇത്രയും വർദ്ധിക്കാൻ ഇടയാക്കിയത്. തെക്കൻ അറേബ്യൻ ഉപദ്വീപിൽ രണ്ട് വർഷം ഉണ്ടായ അനുകൂല സാഹചര്യങ്ങളാണ് കണക്കുകൾക്കതീതമായി ഇവ പെരുകാൻ കാരണമായത്. 2019 തോടുകൂടി ഇവ യെമൻ സൌദി അറേബ്യ, ഇറാൻ ലക്ഷ്യം വച്ച് യാത്ര തുടങ്ങി.Image result for locusts groups

നിരീക്ഷണത്തിലൂടെയും ഫലപ്രദമായ നിയന്ത്രണത്തിലൂടെയും മാത്രമെ ഇവയുടെ പെരുപ്പം നിയന്ത്രിക്കാൻ കഴിയുകയുള്ളുവെന്നാണ് വിലയിരുത്തൽ. ഇവയുടെ പ്രജനനന സമയത്തും ആക്രമണ സമയത്തും പ്രത്യേക മുന്നറിയിപ്പുകൾ അധികൃതർ നൽകി വരുന്നുണ്ട്. പക്ഷെ ഇവ വ്യാപകമായ കെനിയയിലും എത്യോപ്യയിലും വളരെ പെട്ടന്നുള്ള ആകാശ നിയന്ത്രിത പ്രവർത്തനങ്ങൾ ആവശ്യമാണ്. സുരക്ഷാ പ്രശ്നങ്ങൾ കാരണം ഇതും സാധ്യമല്ല. വിമാനം ഉപയോഗിക്ക് ഇവയെ ഇടിച്ച് വീഴ്ത്തി വെട്ടുകിളികളുടെ എണ്ണം കുറച്ചുകൊണ്ട് വരാൻ സാധിക്കുമെന്നും വിദഗ്ധർ ചൂണ്ടികാണിക്കുന്നു.

പ്രക്യതി സൌഹാർദ്രപരമായ വഴികളും നോക്കുന്നുണ്ട്. സ്വഭാവിക വേട്ടക്കാർ, ജെെവകീടനാശിനികൾ, കീടനാശിനി സ്പ്രേ എന്നിവ ഉപയോഗിക്കുന്നതിനെ പറ്റിയും ആലോചിക്കുന്നുണ്ട്. ജനപ്പെരുപ്പം കൂടുതൽ ഉള്ള മേഖലകളിൽ ഇത്തരം പ്രതിരോധ പ്രവർത്തനങ്ങൾ വെല്ലുവിളിയാണ്. കൂടാതെ വെട്ടുകിളികളെ ഇതുവരെ നേരിടാത്ത രാജ്യങ്ങളിൽ ഇവയെ പ്രതിരോധിക്കാൻ മതിയായ അടിസ്ഥാന സൌകര്യങ്ങളും ഇല്ല. വെട്ടുകിളികളെ ഇല്ലാതാക്കാൻ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ടെങ്കിലും അതിർത്തികടന്നുള്ള ഇവയുടെ വ്യാപനം ഭയപ്പെടുത്തുന്നതാണ്.

content highlights: How a single locust becomes a plague