ഇന്ത്യ സന്ദർശനത്തിനൊരുങ്ങി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്

US President Donald Trump To Visit India in February

പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായി കൂടികാഴ്ച നടത്തുവാനൊരുങ്ങി ഡൊണാൾഡ് ട്രംപ് ഈ മാസം 24നും 25നും  ഇന്ത്യയിലെത്തുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. സെപ്റ്റംബറില്‍ ഹൂസ്റ്റണില്‍ നടന്ന ഹൗഡി മോദി ചടങ്ങില്‍ ട്രംപിനെയും കുടുംബത്തിനെയും മോദി ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു.

പ്രസിഡൻ്റ് ട്രംപ് ഫെബ്രുവരി 24 ന് പ്രധാനമന്ത്രി നരേന്ദ്രമോഡിയെ സന്ദര്‍ശിക്കാന്‍ ഇന്ത്യയിലേക്ക് പോകുമെന്നും, ഈ യാത്ര യുഎസ്-ഇന്ത്യ തന്ത്രപരമായ പങ്കാളിത്തത്തെ കൂടുതല്‍ ശക്തിപ്പെടുത്തുകയും അമേരിക്കന്‍, ഇന്ത്യന്‍ ജനതകള്‍ തമ്മിലുള്ള ദൃഢമായ ബന്ധത്തെ ലോകത്തിന് മുന്നില്‍ ഉയര്‍ത്തിക്കാട്ടുകയും ചെയ്യുമെന്നും വൈറ്റ് ഹൗസ് ട്വീറ്റ് ചെയ്തു. അമേരിക്കന്‍ പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപിൻ്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഇന്ത്യയും അമേരിക്കയും തമ്മില്‍ നയതന്ത്ര ചര്‍ച്ചകള്‍ നടത്തി വരുന്നതായി ജനുവരി 16 ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

Content Highlights: US President Donald Trump To Visit India in February

LEAVE A REPLY

Please enter your comment!
Please enter your name here