അഞ്ച് ദശലക്ഷത്തിലധികം പേർ ഇന്ത്യ സന്ദർശനത്തിൽ തന്നെ സ്വീകരിക്കാൻ ഉണ്ടാവുമെന്ന് മോദി പറഞ്ഞതായി ട്രംപ് 

അഞ്ച് ദശലക്ഷത്തിലധികം പേർ ഇന്ത്യ സന്ദർശനത്തിൽ തന്നെ സ്വീകരിക്കാൻ ഉണ്ടാവുമെന്ന് മോദി പറഞ്ഞതായി ട്രംപ്. ഇന്ത്യന്‍ സന്ദര്‍ശനത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നും ഇന്ത്യയിലെ ലക്ഷക്കണക്കിന് ജനങ്ങളെ കാണാനെത്തുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും ട്രംപ് അറിയിച്ചു. ഫെബ്രുവരി 24, 25 തീയതികളില്‍ ട്രംപ് ഇന്ത്യയിലെത്തുമെന്ന വൈറ്റ് ഹൗസിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെയാണ് ട്രംപിൻറെ അറിയിപ്പ്.  അഹമ്മദാബാദിലും ന്യൂഡല്‍ഹിയിലുമാണ് ട്രംപ് സന്ദര്‍ശനം നടത്തുന്നത്. 

‘കഴിഞ്ഞ ദിവസം നടന്ന ഹംഷെയര്‍ റാലിയില്‍ വെറും അമ്പതിനായിരം പേരാണ് പങ്കെടുത്തത്. എന്നാല്‍ ഇന്ത്യയില്‍ അന്‍പത് ലക്ഷത്തിലധികം പേരാണ് വിമാനത്താവളത്തില്‍ സ്വാഗതം ചെയ്യാനെത്തുന്നത്. ഇന്ത്യയില്‍ പണിതീര്‍ന്നു കൊണ്ടിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സ്‌റ്റേഡിയത്തിലേക്ക് ഇത്രയധികം ജനങ്ങളാണ് തന്നെ ആനയിക്കുവാൻ പോകുന്നത്. ട്രംപ് പറഞ്ഞു

ചർച്ച വിജയിക്കുകയാണെങ്കിൽ ഇന്ത്യയുമായുള്ള വ്യാപാരക്കരാര്‍ ഒപ്പു വെക്കുമെന്നും ട്രംപ് വ്യക്തമാക്കി. മറക്കാനാവാത്ത ഒരു സ്വാഗതമായിരിക്കും ഇന്ത്യ ട്രംപിന് നൽകാൻ പോകുന്നതെന്ന് മോദിയും ട്വിറ്ററിൽ കുറിച്ചു. 

Content Highlights: 5 To 7 Million People From Airport To Stadium says Trump On Ahmedabad Visit

LEAVE A REPLY

Please enter your comment!
Please enter your name here