പ്രധാന മന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച രാജ്യസഭ സെക്യൂരിറ്റിക്കെതിരെ നടപടി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചതിൽ പ്രതിഷേധിച്ച് രാജ്യസഭ സെക്യൂരിറ്റി ഓഫിസർക്കെതിരെ പ്രതികാര നടപടി. സോഷ്യൽ മീഡിയയിലൂടെയാണ് ഉർജുൾ ഹസൻ എന്ന സെക്യൂരിറ്റി ജീവനക്കാരൻ മോദിയ്ക്കെതിരെ വിമർശനമുയർത്തിയത്. ഇതിനു പിന്നാലെയാണ് രാജ്യസഭ നടപടി കൈക്കൊണ്ടത്. രാഷ്ട്രീയ നിഷ്പക്ഷത പാലിച്ചില്ല എന്നും നിയമ ലംഘനം നടത്തിയെന്നും ചൂണ്ടികാട്ടിയാണ് ഇദ്ദേഹത്തെ സെക്യൂരിറ്റി ഡയറക്ടർ പോസ്റ്റിൽ നിന്നും ലോവർ ഗ്രേഡ് സെക്യൂരിറ്റി ഉദ്യോഗസ്ഥനായി രാജ്യസഭ സെക്രട്ടറിയേറ്റ് തരം താഴ്ത്തിയത്.

ഫെബ്രുവരി 12 ന് സെക്രട്ടറിയേറ്റ് പുറത്തിറക്കിയ ഓർഡറിലാണ് ഈക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഉൾജുൾ ഹസൻ ചട്ടങ്ങൾ പാലിച്ചില്ല എന്ന് വ്യക്തമായതിനെ തുടർന്നാണ് വെങ്കയ്യ നായിഡു ചെയർമാനായ സഭ ഇദ്ദേഹത്തിനെതിരെ നടപടിക്ക് ശുപാർശ ചെയ്തത്. ഈ ഉത്തരവ് പ്രകാരം അഞ്ച് വർഷത്തെക്ക് സാലറി ഇൻക്രിമെൻ്റും ലഭിക്കുന്നതായിരിക്കില്ല.

Content Highlights: Action against Rajya Sabha security over criticism of Prime Minister Narendra Modi