രാജ്യത്തെ ഏറെ ഭീതിയിലാഴ്ത്തിയ പുൽവാമ ഭീകരാക്രമണം ഉണ്ടായിട്ട് ഇന്ന് ഒരു വർഷം തികയുന്നു. 2019 ഫെബ്രുവരി 14ന് ജമ്മുകാശ്മീരിലെ അവന്തിപുരയിൽ വെച്ച് സി.ആർ.പി.എഫ് ജവാന്മാർ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെയാണ് ഭീകരാക്രമണം ഉണ്ടായത്. ജയ്ഷേ മുഹമ്മദ് എന്ന ഭീകര സംഘടനയുടെ നേതൃത്വത്തിലായിരുന്നു ഈ ഭീകരാക്രമണം. ആക്രമണത്തിൽ 49 ഓളം സൈനികരുടെ ജീവനാണ് നഷ്ടമായത്. ജമ്മുവിൽ നിന്നും ശ്രീനഗറിലേക്ക് പുറപ്പെട്ട 78 ബസുകളിലായി 2500 സൈനികരാണ് ഉണ്ടായിരുന്നത്. സ്ഫോടക വസ്തുക്കളുമായി ഓരു സ്കോർപിയോ കാർ ഇവരുടെ വാഹന വ്യൂഹത്തിലോക്ക് ഇടിച്ചു കയറ്റുകയായിരുന്നു.
2019 ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് നടന്ന ഈ ഭീകരാക്രമണത്തെ രാഷ്ട്രീയമായി ഉയർത്തി കാണിക്കുകയായിരുന്നു ബിജെപി. വയനാട് സ്വദേശി വി വി വസന്ത കുമാറും കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിൻ്റെ മുഖ്യ സൂത്രധാരനായ ജയ്ഷെ മുഹമ്മദ് ഭീകരൻ മുദസിർ അഹമ്മദ് ഖാനെ ഇന്ത്യൻ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു. അങ്ങനെ അന്താരാഷ്ട്ര തലത്തിലുള്ള ഇന്ത്യയുടെ സമ്മർദ്ധങ്ങൾക്കിടയിൽ ജയ്ഷെ സ്ഥാപകൻ മസൂദ് അസ്ഹറിനെ 2019 മേയ് 1ന് ഐക്യരാഷ്ട്ര സംഘടന ആഗോള ഭീകരനായി പ്രഖ്യാപിച്ചു. പുൽവാമ ഭീകരാക്രമണത്തിൽ മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ ദേവിന്ദർ സിങും ജനുവരി 12 ന് അറസ്റ്റിലായിട്ടുണ്ട്.
Content Highlights: Pulwama terror attack first anniversary