ഫ്രാൻസിൽ വീണ്ടും ഭീകരാക്രമണം; മൂന്ന് മരണം, നിരവധിയാളുകൾക്ക് പരിക്ക്

france terror attack 3 killed

കാർട്ടൂൺ വിവാദത്തെ തുടർന്നുണ്ടായ കൊലപാതകത്തിന് പിന്നാലെ ഫ്രാൻസിൽ വീണ്ടും ആക്രണം. ഫ്രഞ്ച് നഗരമായ നൈസിൽ നടന്ന ആക്രമണത്തിൽ ഒരു സ്ത്രീയുടെ തലയറുത്തതായും മറ്റ് രണ്ട് പേർ കുത്തേറ്റു മരിച്ചതായും പോലീസിനെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ നിരവധിയാളുകൾക്ക് കുത്തേറ്റിട്ടുണ്ട്. സംഭവം വ്യക്തമായ ഭീകരാക്രമണമാണെന്ന് സിറ്റി മേയർ ട്വീറ്റ് ചെയ്തു.

നഗരത്തിലെ ചർച്ചിന് സമീപമാണ് ആക്രമണം നടന്നത്. നിരവധിയാളുകൾക്ക് പരിക്കേറ്റതായും പ്രതിയെ പിടികൂടിയതായും മേയർ ക്രിസ്റ്റീൻ എസ്ട്രോസി ട്വിറ്ററിൽ അറിയിച്ചു. കഴിഞ്ഞ ദിവസമായിരുന്നു പ്രവാചകന്റെ മോശം കാർട്ടൂൺ പ്രദർശിപ്പിച്ചതിന് പാരിസിൽ സ്കൂൾ അധ്യാപകനെ തലയറുത്ത് കൊന്നത്. ഇതിനെതിരെ വലിയ അക്രമണങ്ങളായിരുന്നു ഉണ്ടായത്. എന്നാൽ നിലവിലെ അക്രമണം കാർട്ടൂൺ വിവാദത്തെ തുടർന്നാണോയെന്ന് വ്യക്തമല്ല.

Content Highlights; france terror attack 3 killed