സിഎജി റിപ്പോർട്ട് ചോർന്നതിൽ ഗൂഢാലോചനയെന്ന് സർക്കാർ

Content Highlights; cag report against police corruption kerala government alleged conspiracy

 

പോലിസ് അഴിമതി ചൂണ്ടിക്കാട്ടുന്ന സിഎജി റിപ്പോർട്ടിനെതിരെ നിലപാട് കടുപ്പിച്ച് സംസ്ഥാന സർക്കാർ രംഗത്ത്. സിഎജി റിപ്പോർട്ട് ചോർന്നതിൽ ഗൂഢാലോചനയുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആരോപിച്ചു. സിഎജി റിപ്പോർട്ട് രാഷ്ട്രീയമായി പ്രതിരോധിക്കേണ്ട കാര്യമില്ലെന്ന് സര്‍ക്കാരും സിപിഎമ്മും നിലപാട് എടുത്തതിന് പിന്നാലെയാണ് ചീഫ് സെക്രട്ടറി ടോം ജോസ് സിഎജിക്കെതിരെ വാർത്ത കുറിപ്പ് ഇറക്കിയത്. ചീഫ് സെക്രട്ടറി പറഞ്ഞത് സർക്കാരിൻ്റെ അഭിപ്രായം തന്നെയാണെന്ന് കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.

സിഎജി റിപ്പോർട്ട് പുറത്ത് വരുന്നതിന് മുമ്പാണ് പിടി തോമസ് അഴിമതി ആരോപണം നിയമസഭയിൽ ആരോപിക്കുന്നത്. അതേ വിവരങ്ങൾ തന്നെ സിഎജി റിപ്പോർട്ടിലും വന്നത് സംശയത്തിന് ഇടയാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. മാത്രമല്ല ഒരു പ്രത്യേക കാലയളവിലെ കാര്യങ്ങൾ മാത്രം റിപ്പോർട്ടിൽ ഉൾപ്പെടുത്തിയതും സംശയത്തിന് ഇടയാക്കുന്നുണ്ട്. ഒരു ഡിജിപിയെ മാത്രം പ്രതിക്കൂട്ടിൽ നിര്‍ത്തി യുഡിഎഫ് കാലത്ത് നടന്ന അഴിമതിയെ കുറിച്ച് പരാമര്‍ശിക്കാതെ വിട്ടതെല്ലാം ഗൂഢാലോചനയുടെ തെളിവാണെന്നും സർക്കാർ ആവർത്തിച്ചു.

Content Highlights; cag report against police corruption kerala government alleged conspiracy

LEAVE A REPLY

Please enter your comment!
Please enter your name here