സിഎജി റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയത് അറിഞ്ഞുകൊണ്ടുതന്നെ, അതിൽ അവകാശലംഘനമില്ല; തോമസ് ഐസക്

ED case registered against kiifb-Thomas Isaac responds

കിഫ്ബിക്കെതിരായ സിഎജി റിപ്പോർട്ടിനെക്കുറിച്ച് സഭയ്ക്ക് പുറത്തു പറഞ്ഞത് അറിഞ്ഞു കൊണ്ടു തന്നെയെന്ന് ധനമന്ത്രി തോമസ് ഐസക് എത്തിക്‌സ് കമ്മിറ്റിയില്‍ വ്യക്തമാക്കി. അവകാശ ലംഘനം നടത്തിയിട്ടില്ലെന്നും എത്തിക്‌സ് കമ്മിറ്റി എന്ത് നടപടി എടുത്താലും സ്വീകരിക്കാന്‍ തയ്യാറാണെന്നും തോമസ് ഐസക് പറഞ്ഞു.

ജനം ചര്‍ച്ച ചെയ്യാന്‍ വേണ്ടിതന്നെയാണ് കിഫ്ബിക്കെതിരായ സിഎജി റിപ്പോര്‍ട്ടിലെ ഭാഗങ്ങള്‍ പുറത്തുവിട്ടത്. ഹാജരാകേണ്ടിവന്നതില്‍ നാണക്കേട് തോന്നേണ്ട കാര്യമില്ല. കാര്യങ്ങള്‍ വിശദീകരിക്കാനുള്ള അവസരമാണ് ലഭിച്ചത്. സിഎജിയുടെ ഭാഗത്ത് നിന്ന് റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ മാധ്യമങ്ങളില്‍ വന്നുകൊണ്ടിരുന്നു. ഇതിനെ പ്രതിരോധിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും തോമസ് ഐസക് എത്തിക്‌സ് കമ്മിറ്റിക്ക് മുന്നില്‍ വിശദീകരിച്ചു.

കിഫ്ബിക്കെതിരായ സിഎജി റിപ്പോർട്ടിലെ പരാമർശങ്ങൾക്കെതിരെ ധനമന്ത്രി ഉന്നയിച്ച വിമർശനങ്ങളാണ് വിവാദത്തിനു തുടക്കമിട്ടത്. റിപ്പോർട്ട് സഭയുടെ മേശപ്പുറത്തുവെയ്ക്കും മുമ്പേ ധനമന്ത്രി ചോർത്തിയത് അവകാശലംഘനമാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ജനുവരി 8ന് തുടങ്ങുന്ന നിയമസഭയുടെ ബജറ്റ് സമ്മേളനത്തിൽ അവകാശ സമിതി സഭയിൽ റിപ്പോർട്ട് വെച്ചേക്കും. സംസ്ഥാനത്ത് ആദ്യമായാണ് ഒരു മന്ത്രിയെ അവകാശ സമിതി വിളിച്ചു വരുത്തുന്നത്. 

content highlights: Thomas Isaac press meet o CAG report issue